മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റില്‍ തന്നെ ഉണ്ടെന്ന് അറിയാന്‍ കഴിയുമോ? മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റിനുള്ളില്‍ തന്നെ ഉണ്ടോ ഇല്ലേ എന്നറിയാന്‍ കഴിയും. മഹാനായ ഇമാം ശഅ്റാനി (റ) ക്ക് അല്ലാഹു ഈ കഴിവ് നല്‍കിയിരുന്നു. മഹാനവര്‍കള്‍ തന്‍റെ ലതാഇഫുല്‍ മിനനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ആ വലിയ്യിന്‍റെ സാന്നിദ്ധ്യം അവിടെയുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാന്‍ സാധിക്കും എന്നത് അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാണ്. ഔലിയാക്കള്‍ ഖബ്റുകളില്‍ നിന്ന് പോവുകയും ഖബ്റുകളിലേക്ക് തിരിച്ച് വരികയും ചെയ്യും. എന്‍റെ ഗുരുവര്യര്‍ അലിയ്യുല്‍ ഖവാസ്സ് (റ) ന് ഈ രൂപത്തില്‍ അറിയാന്‍ കഴിയുമായിരുന്നു. ഔലിയാക്കളുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ കരുതി ഉറപ്പിച്ച ഒരു മനുഷ്യനെ കണ്ടാല്‍ ശൈഖവര്‍കള്‍ ഇപ്രകാരം പറയുമായിരുന്നു. നീ പെട്ടെന്ന് ചെന്ന് സന്ദര്‍ശിച്ച് കൊള്ളുക. കാരണം ആ വലിയ്യ് ഒരിടം വരെ പോകാന്‍ കരുതിയിട്ടുണ്ട്. ചിലപ്പോള്‍ എന്‍റെ ഗുരുവര്യര്‍ ഇപ്രകാരവും പറയാറുണ്ട്. നീ ഇന്ന് സിയാറത്തിന് പോകണ്ട. ഇന്നവിടെ അദ്ദേഹം ഇല്ല. ഇമാം ശഅ്റാനി (റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ ഉമര്‍ ബ്നുല്‍ ഫാരിള്വി (റ) ന്‍റെ ഖബ്റിടം സന്ദര്‍ശിച്ചു. പക്ഷേ അദ്ദേഹത്തെ ഖബ്റില്‍ ഞാന്‍ എത്തിച്ചില്ല. അതിന് ശേഷം മഹാനവര്‍കള്‍ എന്‍റെയടുക്കല്‍ വന്ന് പറഞ്ഞു: ഞാന്‍ ഒരു ആവശ്യത്തിന് വേണ്ടി പോയതായിരുന്നു. മഹാനായ അലിയ്യുല്‍ ബദവി (റ) ഇപ്രകാരം പറയുമായിരുന്നു: നിങ്ങള്‍ ശൈഖ് അബുല്‍ അബ്ബാസില്‍ മുര്‍സി (റ) യെ ശനിയാഴ്ച സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് സന്ദര്‍ശിക്കുക. ആ സമയത്ത് അദ്ദേഹം ഖബ്റില്‍ സന്നിഹിതനായിരിക്കും. അലിയ്യുല്‍ ബദവി (റ) തുടരുന്നു: നിങ്ങള്‍ ശൈഖ് ഇബ്റാഹീം അഅ്റജ് (റ) നെ വെള്ളിയാഴ്ച രാവില്‍ സന്ദര്‍ശിക്കുക, യാഖൂത്തുല്‍ അര്‍ശ് (റ) നെ ചൊവ്വാഴ്ച ളുഹ്റിന് ശേഷം സന്ദര്‍ശിക്കുക. ഞാന്‍ മരണപ്പെട്ടാല്‍ ശനിയാഴ്ച സുബ്ഹിക്ക് ശേഷം നിങ്ങള്‍ സന്ദര്‍ശിക്കുക. ഇമാം ശഅ്റാനി (റ) തന്‍റെ ലത്വാഇഫില്‍ കുറിക്കുന്നു: അല്ലാഹു ഉള്‍ക്കാഴ്ച തുറന്ന് കൊടുത്തവര്‍ക്കേ ഇത് മനസ്സിലാകുകയുള്ളൂ. മറ്റുള്ളവര്‍ നിയ്യത്ത് പ്രകാരം സന്ദര്‍ശിക്കുക. അതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്. ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ ഏത് രൂപത്തിലാണ് നിറവേറ്റപ്പെടുന്നത്? ശൈഖ് ഹസന്‍ (റ) തന്‍റെ മശാരിഖുല്‍ അന്‍വാര്‍ ഫീ ഫൗസി അഹ്ലില്‍ ഇഅ്തിബാര്‍ എന്ന ഗ്രന്ഥത്തില്‍ തന്‍റെ ചില മശാഇഖുമാരെ തൊട്ട് ഇമാം ശഅ്റാനി (റ) പറഞ്ഞതായി ഉദ്ധരിക്കുന്നത് കാണുക: ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു ഒരു മലക്കിനെ ഏല്‍പ്പിക്കും. ചിലപ്പോള്‍ ആ വലിയ്യ് തന്നെ ആവശ്യങ്ങള്‍ വീട്ടിക്കൊടുക്കും. ഇതുപോലെ ശൈഖ് മുഹമ്മദ് അമീനുല്‍ കുര്‍ദി (റ) തന്‍റെ തന്‍വീറുല്‍ ഖുലൂബിലും പറഞ്ഞിട്ടുണ്ട്.ഇപ്പോഴും ജീവിച്ചിരിക്കുന്ന നബിമാരുണ്ടോ? ഉണ്ട്. നാല് നബിമാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഈസാനബി (അ), ഇദ്രീസ് (അ), ഖിള്ര്‍ (അ), ഇല്‍യാസ് (അ) എന്നീ നാല് പേരാണ് അവര്‍. ഇബ്നു ശാഹീന്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "ഈസാ നബി (അ) യും ഇദ്രീസ് നബി (അ) യും ആകാശത്തും ഇല്‍യാസ് നബി (അ) യും ഖിള്ര്‍ നബി (അ) യും ഭൂമിയിലും ജീവിക്കുന്നു". ഖിള്ര്‍ നബി (അ) കൂടുതലും സമുദ്രത്തിലും ഇല്‍യാസ് നബി (അ) കൂടുതലും കരയിലുമാണ് (അല്‍ഖൗലുദ്ദാല്ലു ഫീ ഹയാത്തില്‍ ഖള്ര്‍ 34). ഇതുപോലെ മഹാനായ ഇബ്നു ഹജര്‍ (റ) തങ്ങള്‍ തന്‍റെ ഫതാവല്‍ ഹദീസിയ്യയിലും പറഞ്ഞതായി കാണാം.ഒരു മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ കഴിയുമോ? ഒരു യഥാര്‍ത്ഥ മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ സാധിക്കും. മഹാനായ ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സാരി (റ) പറഞ്ഞത് നോക്കൂ. മഹത്തുക്കളായ സ്വൂഫികളില്‍ പെട്ട ഒരാള്‍ തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും എനിക്കറിയാന്‍ കഴിയും എന്ന് പറയുന്നതായി കേട്ടാല്‍ നീ നിഷേധിക്കല്‍ സൂക്ഷിക്കണം. കാരണം അത് നിഷേധാര്‍ഹമായ കാര്യമല്ല. മഹാനായ സഹ്ല്‍ ബ്നു അബ്ദുല്ലാഹിത്തുസ്തരി (റ) പറയുമായിരുന്നു: (ഞാന്‍ നിങ്ങളുടെ നാഥനല്ലെയോ?) എന്ന് അല്ലാഹു ചോദിച്ച ആ ദിവസം മുതല്‍ക്ക് എന്‍റെ മുരീദന്മാരെ എനിക്കറിയാം. എന്‍റെ വലത് ഭാഗത്ത് നിന്നയാളെയും ഇടത് ഭാഗത്ത് നിന്നയാളെയും എനിക്കറിയാം. ആ ദിനം മുതല്‍ പിതാക്കന്മാരുടെ മുതുകിലായിരിക്കുന്ന എന്‍റെ മുരീദന്മാരെ എനിക്കറിയാം (തുഹ്ഫത്തുല്‍ അക്യാസ് ഫീ ഹുസ്നിള്ളന്നി ബിന്നാസ് 218).
Showing posts with label ഖബര്‍. Show all posts
Showing posts with label ഖബര്‍. Show all posts
Wednesday, 3 October 2018
Wednesday, 23 July 2014
ഖബ്‌റടക്കിയ ശേഷം മയ്യിത്തിന് വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും
ഖബ്‌റടക്കിയ ശേഷം മയ്യിത്തിന് വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും
ഖബ്‌റടക്കിയ ശേഷം മയ്യിത്തിന് വേണ്ടി ഖുര്‍ആന്‍ ഓതുന്നതും
പ്രാര്‍ത്ഥിക്കുന്നതും കാണാമല്ലോ? ഇതില്‍ വല്ല തെറ്റുമുണ്ടോ?
~ഒരു തെറ്റുമില്ല, അത് ശരി തന്നെയാണ്. ഇമാം ശാഫിഈ (റ) പറയുന്നു: ഖബ്‌റിനരികില്‍ വെച്ച് ഖുര്‍ആനില്‍ നിന്നും കുറച്ച് ഓതല്‍ സുന്നത്താണ്. മുഴുവനും ഓതിയാല്‍ അത് നല്ലതാണ്. (അദ്‌കാര്‍).
സ്വഹാബികളുടെ കാലഘട്ടം മുതലേ ഇത് നടന്ന് വരുന്നു. ഇമാം സൂയുഥി (റ) തന്റെ ശറഹുസ്സ്വുദൂറിലും ഇബ്‌നുല്‍ ഖയ്യിം (റ) തന്റെ `റൂഹ്' എന്ന ഗ്രന്ഥത്തിലും ഇത് പ്രതിപാദിക്കുന്നുണ്ട്. അന്‍സ്വാരികളായ സ്വഹാബികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അദ്ദേഹത്തിന് ഖുര്‍ആന്‍ പാരായണം നടത്തുന്നതിനായി ഖബ്‌റിനരികിലേക്ക് അവര്‍ മാറിമാറിപ്പോകുമായിരുന്നു. മയ്യിത്തിന് ജീവിച്ചിരിക്കുന്നവരുടെ ഖുര്‍ആന്‍ പാരായണവും മറ്റു സല്‍കര്‍മ്മങ്ങളും ഫലപ്രദമാണെന്ന് പ്രമാണങ്ങള്‍ കൊണ്ട് തെളിഞ്ഞവയാണ്. അതില്‍ പെട്ടതാണ് പ്രാര്‍ത്ഥന. ഖുര്‍ആന്‍ ഓതിയ ഉടനെയാവുമ്പോള്‍ ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണെന്ന് ഇമാം മഹല്ലി (റ) പറഞ്ഞിട്ടുണ്ട്. മയ്യിത്തിന് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഏത് സമയത്തും ആവാമല്ലോ?
ഇമാം മാവര്‍ദി (റ) തന്റെ അല്‍ ഹാവില്‍ കബീറില്‍ പറയുന്നു: മയ്യിത്ത് മറമാടാന്‍ സന്നിഹിതരായവര്‍ക്ക് ഖബ്‌റിനരികില്‍ സൂറത്ത് യാസീന്‍ ഓതി ദുആ ചെയ്യാവുന്നതാണ്.
ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ വെറുതെയിരിക്കരുത്. നിങ്ങള്‍ അവന്റെ ഖബ്‌റിന്റെ അരികിലേക്ക് വേഗം എത്തണം. എന്നിട്ട് ബഖറ സൂറത്തിന്റെ തുടക്കം തലഭാഗത്തും കാല്‍ഭാഗത്ത് അതിന്റെ അവസാന ഭാഗവും ഓതുക.
ഖബ്‌റിനരികില്‍ വെച്ച് ഓതുന്നതിനെ കുറിച്ച് ഇമാം ശാഫി (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ യാതൊരു കുഴപ്പവുമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മയ്യിത്തിന് വേണ്ടി ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ അതിന്റെ പ്രതിഫലം എത്തുകയില്ലെന്ന് ഇമാം ശാഫി (റ) പറഞ്ഞതായി നവീനവാദികള്‍ പ്രചരിപ്പിക്കാറുണ്ടല്ലോ? നിജസ്ഥിതി വ്യക്തമാക്കാമോ?
സാധാരണക്കാരായ സുന്നികളെ നവീനവാദികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ് ഇത്. എന്നാല്‍ ശാഫീ മദ്‌ഹബില്‍ പ്രബലമായ അഭിപ്രായം മരിച്ച ഒരാളെക്കരുതി ഖുര്‍ആന്‍ ഓതിയാല്‍ ദുആ ചെയ്യാതെ തന്നെ അതിന്റെ പ്രതിഫലം മരിച്ചയാള്‍ക്ക് ലഭിക്കുമെന്നാണ്. ഇത് ഇമാം ശാഫിഈ (റ) ന്റെ ശിഷ്യന്മാരുടെ അഭിപ്രായമാണ്. ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം ഒരു മയ്യിത്തിനെ കരുതി ഖുര്‍ആന്‍ ഓതിയാല്‍ അതിന്റെ പ്രതിഫലം ഹദ്‌യ ചെയ്‌ത് പ്രാര്‍ത്ഥിക്കാതെ ലഭിക്കുകയില്ലെന്നാണ്. അപ്പോള്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ ലഭിക്കുമെന്ന് തന്നെയാണ് ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം (മന്‍ഹജ്). ചുരുക്കത്തില്‍ ഖുര്‍ആന്‍ ഓതിയതിന്റെ പ്രതിഫലം മയ്യിത്തിന് കിട്ടുകയില്ലെന്ന് ഇമാം ശാഫിഈ (റ) പറഞ്ഞിട്ടില്ല. മയ്യിത്തിനെ കരുതിയാല്‍ പോര, പ്രാര്‍ത്ഥന കൂടി വേണമെന്ന പക്ഷക്കാരനാണ് ഇമാം ശാഫിഈ (റ).
സിയാറത്ത് ചെയ്യുമ്പോള്‍ ഓതുന്നവന്‍ എന്ത് ചെയ്യണം?
അതിന്റെ പ്രതിഫലം മയ്യിത്തിനോ ഖബ്‌റാളികള്‍ക്ക് മൊത്തമായോ ഹദ്‌യ ചെയ്യണം. (ഖല്‍യൂബി). അനസ് (റ) നെ തൊട്ട് നിവേദനം: നബി (സ്വ) പറഞ്ഞു: ഒരാള്‍ മഖ്‌ബറകളില്‍ കടന്നിട്ട് യാസീന്‍ ഓതിയാല്‍ ഖബ്‌റാളികള്‍ക്ക് അല്ലാഹു (ശിക്ഷയെ) ലഘൂകരിക്കുന്നതാണ്. ഇമാം ഗസ്സാലി (റ) യുടെ ഇഹ്‌യാഇല്‍ ഇപ്രകാരം കാണാം: നിങ്ങള്‍ മഖ്‌ബറകളില്‍ കയറിയാല്‍ ഫാതിഹയും മുഅവ്വിദത്തൈനിയും ഇഖ്‌ലാസും ഓതുക. അതിന് പ്രതിഫലം ഖബ്‌റാളികള്‍ക്ക് നല്‍കുകയും ചെയ്യുക. കാരണം ആ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതാണ്. അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു; ഒരാള്‍ മഖ്‌ബറകളില്‍ കടക്കുകയും ഫാതിഹയും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുത്തകാസുറും ഓതുകയും അവര്‍ക്ക് പ്രതിഫലം ഹദ്‌യ ചെയ്യുകയും ചെയ്‌താല്‍ ഖിയാമം നാളില്‍ ഖബ്‌റാളികള്‍ ഇവന് ശിപാര്‍ശക്കാരാകുന്നതാണ് (ജമല്‍).
ഖത്തപ്പുര കെട്ടുന്ന പതിവ് ഇന്നും ചില നാടുകളില്‍ കണ്ടുവരുന്നു. ഇത് ശരിയാണോ?
ഖബ്‌റിനരികില്‍ ഖുര്‍ആന്‍ ഓതല്‍ അനുവദനീയമാണല്ലോ? മഹത്തുക്കളായ പലരും മരണപ്പെട്ടപ്പോള്‍ അവരുടെ ഖബ്‌റിനരികില്‍ വെച്ച് ഏഴ് ദിവസം ഖുര്‍ആന്‍ പാരായണം നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇമാം സുയൂഥി (റ) തന്റെ ഹാവിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഹിജ്‌റ 490 ല്‍ ശൈഖ് നസ്വ്‌റുല്‍ മഖ്‌ദസി (റ) തങ്ങള്‍ വഫാത്തായപ്പോള്‍ അദ്ദേഹത്തിന്റെ ഖബ്‌റിനരികില്‍ ഏഴ് രാത്രി ഖുര്‍ആന്‍ ഓതപ്പെട്ടിട്ടുണ്ട്. ഒരു രാത്രിയില്‍ ഇരുപത് പ്രാവശ്യം ഖുര്‍ആന്‍ മുഴുവനും ഓതുമായിരുന്നു. ഖുര്‍ആന്‍ ഓതാന്‍ ഇരിക്കുന്നത് മജ്ജയും മാംസവും ഉള്ള ആളുകളാണല്ലോ? വെയിലും മഴയും കൊള്ളാതിരിക്കാനായി ഒരു പുര കെട്ടുന്നതില്‍ യാതൊരു തടസ്സവുമില്ല.
എന്തിനാണ് ഇങ്ങനെ പുര കെട്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നത്?
ഏഴ് ദിവസം മയ്യിത്തിന് ചോദ്യമുണ്ടെന്നും മറ്റും ഇമാം സുയൂഥി (റ) ഹാവിയിലും ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നുഹജറും (റ) രേഖപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ പാരായണം നടത്തപ്പെടുന്ന സ്ഥലത്ത് റഹ്‌മത്തിന്റെ മലക്കുകള്‍ ഇറങ്ങുമല്ലോ? പ്രസ്‌തുത ബുദ്ധിമുട്ടുള്ള ദിനങ്ങളില്‍ കാരുണ്യം പ്രതീക്ഷിച്ചാണ് ഇപ്രകാരം ചെയ്യുന്നത്. അതുകൊണ്ടാണ് മിക്കവാറും സ്ഥലങ്ങളില്‍ ഏഴ് വരെ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ ഓതുന്നത്.
ജുമുഅ ദിവസം മാതാപിതാക്കളുടെ ഖബ്‌ര്‍ സന്ദര്‍ശനത്തിന് അടിസ്ഥാനമുണ്ടോ?
ഖബ്‌ര്‍ സന്ദര്‍ശനം എപ്പോള്‍ വേണമെങ്കിലും ആകാവുന്നതാണ്. ജുമുഅ ദിവസത്തില്‍ സിയാറത്ത് ചെയ്യുന്നതിനെ പ്രേരിപ്പിച്ചു കൊണ്ട് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരാള്‍ ജുമുഅ ദിവസത്തില്‍ മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിച്ചാല്‍ അത് ഹജ്ജിന് സമാനമാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍ നരകമോചനം എഴുതപ്പെടുന്നതാണെന്ന് കാണാം.
ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നു: അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം: ഒരാള്‍ തന്റെ മാതാപിതാക്കളെ, അവരിലൊരാളെ എല്ലാ ജുമുഅ ദിവസത്തിലും ഒരു തവണ സിയാറത്ത് ചെയ്‌താല്‍ അവന്റെ പാപം പൊറുക്കപ്പെടുന്നതാണ്. അവന്‍ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്‌തവനുമാകുന്നതാണ്. (ഇആനത്ത്).
ഇബ്‌നു നജ്ജാര്‍ (റ) തന്റെ താരീഖില്‍ അബൂബക്കര്‍ (റ) നെ തൊട്ട് ഉദ്ധരണം: നബി (സ്വ) പറഞ്ഞു: ഒരാള്‍ എല്ലാ ജുമുഅ ദിവസത്തിലും മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്‌താല്‍ യാസീനിലെ ഓരോ അക്ഷരത്തിന്റെയും എണ്ണമനുസരിച്ച് പാപമോചനം അവന് നല്‍കപ്പെടുന്നതാണ്. (അദ്ദുര്‍റുല്‍ മന്‍സൂര്‍, മിര്‍ഖാത്ത്).

Saturday, 14 June 2014
ഖബ്‌റിലെ ചോദ്യം
ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടോ?
``പാരത്രിക ജീവിതത്തിലും ലൗകിക ജീവിതത്തിലും ഉറച്ച വചനം കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്നതാണ്'' എന്നര്‍ത്ഥം കുറിക്കുന്ന സൂറത്ത് ഇബ്‌റാഹീമിലെ 27-ാം ആയത്ത് ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന് തെളിവാണെന്ന് സര്‍വ്വ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്.
എത്ര തവണയാണ് ഖബ്‌റില്‍ ചോദ്യമുണ്ടാവുന്നത്?
ഇമാം ഖുര്‍ത്വുബി (റ) യുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും അഭിപ്രായം ചോദ്യം ഒരു പ്രാവശ്യമാണെന്നാണ്. എന്നാല്‍ അഹ്‌മദ് ബ്‌നു ഹമ്പല്‍, സുഹ്‌രി, ത്വാഊസ്, അബൂനുഐം (റ) തുടങ്ങിയവരുടെ അഭിപ്രായം ഏഴ് ദിവസം ചോദിക്കപ്പെടുമെന്നാണ്. ഇക്കാരണത്താലാണ് സ്വഹാബാക്കള്‍ പരേതന് വേണ്ടി ഏഴ് ദിവസവും മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിപ്പോന്നത്. മുജാഹിദ് (റ) പറയുന്നു: ഇബ്‌നു ജരീര്‍ (റ) നെ തൊട്ട് ഉദ്ധരണം: വിശ്വാസിയോട് ഏഴ് ദിവസവും മുനാഫിഖിനോട് 40 ദിവസവും ചോദിക്കപ്പെടും.
ഒരിക്കല്‍ മൂന്ന് തവണ ചോദിക്കുമെന്ന് ഒരു ഹദീസില്‍ വന്നിട്ടുണ്ട്. അല്ലെങ്കില്‍ വ്യക്തികളിലേക്ക് നോക്കി ചോദ്യസമയങ്ങളും വര്‍ദ്ധിക്കും. താഊസ് (റ) പറഞ്ഞത് ഖബാറാളികളെ ഏഴ് ദിവസം നാശത്തില്‍ ആക്കപ്പെടും (ചോദ്യം ചോദിക്കും) എന്നാണ്.
ഖബ്‌റിലെ ചോദ്യത്തിന് ശേഷം വിശ്വാസിക്ക് കിട്ടുന്ന അനുഗ്രഹത്തെ സംബന്ധിച്ച് വീട്ടുകാരെ അറിയിക്കുന്നതിന് വേണ്ടി ഖബ്‌റാളി മലക്കുകളോട് സമ്മതം ചോദിക്കുമെന്നത് ശരിയാണോ?
ശരി തന്നെയാണ്. ഈ വിഷയം കന്‍സുല്‍ ഉമ്മാലിലും ബുശ്‌റല്‍ കഊബിലും വിവരിക്കുന്നുണ്ട്.
ഖബ്‌റാളിയോട് ചോദ്യം ഏത് ഭാഷയിലായിരിക്കും?
പണ്ഡിത ഉദ്ധരണികള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് അഭിപ്രായങ്ങളാണ് ഈ വിഷയത്തില്‍ കാണാന്‍ സാധിച്ചത്. ഒന്ന് അറബിയില്‍, രണ്ട് സുരിയാനി ഭാഷയില്‍, മൂന്ന് ഓരോരുത്തരുടെയും ഭാഷയില്‍. ഇത് ഹാശിയത്തുല്‍ ജമലില്‍ നോക്കിയാല്‍ കാണാം.
ഇത് സംബന്ധമായി അബ്‌ദുല്‍അസീസ് ദബ്ബാഗിനോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരം സംഗ്രഹിക്കാം: ``ഖബ്‌റിലെ ചോദ്യം സുരിയാനി ഭാഷയിലാണ്. കാരണം ആ ഭാഷ മലക്കുകളുടെയും ആത്മാക്കളുടെയും ഭാഷയാണ്. മലക്കുകളുടെ കൂട്ടത്തില്‍ പെട്ടതാണ് ഖബ്‌റില്‍ ചോദ്യം ചോദിക്കുന്ന മലക്കുകളും. മറ്റ് ആത്മാക്കള്‍ സുരിയാനി ഭാഷയില്‍ സംസാരിക്കുന്നത് പോലെ മയ്യിത്തിന്റെ ആത്മാവും സുരിയാനി ഭാഷയില്‍ മറുപടി നല്‍കും'' (ഇബ്‌രീസ്).
ഇആനത്തുത്വാലിബീനിലും മറ്റും ശരിയായ അഭിപ്രായമായി പറഞ്ഞത് ഓരോരുത്തരുടെയും ഭാഷയനുസരിച്ചായിരിക്കും ചോദ്യം എന്നാണ്.
ജിന്നുകളോടും ഖബ്‌റിലെ ചോദ്യം ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
ശരിയാണ്.സ്വര്‍ഗ്ഗനരകങ്ങളില്‍ പ്രവേശിക്കലും വിചാരണയും ഖബ്‌റിലെ ചോദ്യവും മറ്റും മനുഷ്യരുടേത് പോലെ ജിന്നുകള്‍ക്കും ഉണ്ടാവുമെന്ന് ഫതാവല്‍ ഹദീസിയ്യയില്‍ ഇബ്‌നുഹജര്‍ (റ) പറയുന്നുണ്ട്.
രണ്ട് മലക്കുകളും കൂടിയാണോ ചോദിക്കുന്നത് അതോ ഒരാളാണോ?
ഇത് സംബന്ധമായി ഇമാം സുയൂഥി (റ) തന്റെ ശറഹുസ്സ്വുദൂറില്‍ ഇപ്രകാരമാണ് പറഞ്ഞത്: ഖുര്‍ത്വുബി (റ) പറയുന്നു: ഒരു ഹദീസില്‍ രണ്ട് മലക്കുകള്‍ ചോദിക്കും എന്നും മറ്റൊരു ഹദീസില്‍ ഒരു മലക്ക് ചോദിക്കും എന്നും വന്നിട്ടുണ്ട്. ഇവ തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം വ്യക്തികളെ പരിഗണിച്ചാണ് വ്യത്യാസം. ജനങ്ങള്‍ പിരിഞ്ഞ് പോകും നേരം ഒരു വ്യക്തിയുടെ അടുക്കല്‍ രണ്ട് പേര്‍ ഒപ്പം എത്തുകയും രണ്ടു പേരും ഒപ്പം ചോദിക്കലും ഉണ്ടാകും. അവന്‍ ചെയ്‌തുകൂട്ടിയ തെറ്റുകള്‍ക്കനുസരിച്ചുള്ള കാഠിന്യതയാണത്. ചിലപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോകുന്നതിന് മുമ്പും വരും. ചില വ്യക്തികളുടെ അടുക്കല്‍ ഒരു മലക്ക് മാത്രവും വന്നേക്കാം. അവന്റെ സല്‍കര്‍മ്മത്തിന്റെ അനന്തരഫലമാണത്. രണ്ട് പേര്‍ ഒന്നിച്ചു വരികയും ഒരാള്‍ ചോദിക്കുകയും ആവാം. പ്രസ്‌തുത ഹദീസുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഇതാണ്.
കാഫിറിനോട് ഖബ്‌റില്‍ ചോദ്യമില്ലെന്നത് ശരിയാണോ?
ഈ വിഷയത്തില്‍ പണ്ഡിതമതം വ്യത്യസ്‌തമാണ്. ഇബ്‌നു അബ്‌ദില്‍ ബര്‍റിന്റെ അഭിപ്രായം മുഅ്‌മിനിനോടും മുനാഫിഖിനോടും മാത്രമേ ചോദ്യമുള്ളൂ എന്നാണ്. എന്നാല്‍ ഇമാം ഖുര്‍ത്വുബി (റ), ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരുടെ അഭിപ്രായം കാഫിരീങ്ങളോടും ചോദ്യമുണ്ട് എന്ന് തന്നെയാണ്.
വ്യത്യസ്‌ത സ്ഥലങ്ങളിലായി ഒരേ സമയത്ത് മറമാടപ്പെടുന്ന ആളുകള്‍ ഉണ്ടാകുമല്ലോ? അപ്പോള്‍ ഇവരോട് രണ്ട് മലക്കുകള്‍ ഒരേ സമയം ചോദിക്കുന്നതെങ്ങനെയാണ്?
ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ഒരൊറ്റ സമയത്തില്‍ വ്യത്യസ്‌തമായ സ്ഥലങ്ങളില്‍ മറമാടപ്പെട്ടവരോട് രണ്ട് മലക്കുകള്‍ എങ്ങനെയാണ് ചോദിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി: ``ഓരോ ഖബ്‌റാളിക്കും തന്നോടാണ് ചോദിക്കപ്പെടുന്നതെന്ന് തോന്നിപ്പിക്കപ്പെടും വിധം മലക്കുകളുടെ ശരീര വലിപ്പം അതിന് സാധ്യമാണ്.''. ഇമാം സുയൂഥി (റ) പറയുന്നു: എനിക്ക് പറയാനുള്ളത് സംരക്ഷകരായ മലക്കുകള്‍ ധാരാളമുള്ളത് പോലെ ചോദ്യം ചോദിക്കുന്നതിന് വേണ്ടി തയ്യാറാക്കപ്പെട്ട മലക്കുകള്‍ പലരാണെന്ന് വെക്കണം. ഈ അഭിപ്രായം ശാഫിഈ പണ്ഡിതരില്‍ പെട്ട ഹലീമി പറഞ്ഞതായി പിന്നീട് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുന്നു: ചോദ്യം കൊണ്ട് ഏല്‍പിക്കപ്പെട്ട മലക്കുകള്‍ ധാരാളം സംഘമുണ്ട്. ചിലര്‍ക്ക് മുന്‍കര്‍ എന്നും മറ്റു ചിലര്‍ക്ക് നകീര്‍ എന്നും പറയും (ശറഹുസ്സ്വുദൂര്‍ 144).
മുഅ്‌മിനീങ്ങളോട് ചോദിക്കുന്ന മലക്കുകള്‍ക്ക് വേറെ പേരുണ്ടെന്നത് ശരിയാണോ?
ശാഫിഈ പണ്ഡിതരില്‍ പെട്ട ഇബ്‌നു യൂനുസ് പറയുന്നത് മുഅ്‌മിനീങ്ങളോട് ചോദിക്കുന്ന മലക്കുകളുടെ പേര്‍ മുബശ്ശിര്‍ എന്നും ബശീര്‍ എന്നുമാണ് (ശറഹുസ്സ്വുദൂര്‍ 44).
മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മറമാടാന്‍ വേണ്ടി പെട്ടിയിലാക്കപ്പെട്ട മയ്യിത്തിനോട് മറമാടാതെ ചോദിക്കപ്പെടുകയില്ലെന്നത് ശരിയാണോ?
ശരിയാണെന്ന് ശറഹുസ്സ്വുദൂര്‍ 146 ല്‍ കാണാം.
കള്ള് കുടിച്ച് മസ്‌തായി മരണപ്പെട്ട വ്യക്തി മസ്‌തുള്ളവനായിട്ടാണ് മലക്കുകളെ കാണുക എന്നത് ശരിയാണോ?
അനസ് (റ) നെ തൊട്ട് ഉദ്ധരണം: അവന്‍ മരണത്തിന്റെ മലക്കിനെ കാണുന്നതും മുന്‍കര്‍ നകീറിനെ കാണുന്നതും മസ്‌തുള്ളവനായിട്ടായിരിക്കും (ശറഹുസ്സ്വുദൂര്‍ 146)
Sunday, 23 February 2014
ഖബ്‌റുകളില്‍ നിന്നും ജനങ്ങളെ വ്യത്യസ്‌ത രൂപങ്ങളിലായിട്ടാണ് മഹ്‌ശറില്‍ ഒരുമിച്ചു കൂട്ടുന്നതെന്നത് ശരിയാണോ?
ഖബ്‌റുകളില്‍ നിന്നും ജനങ്ങളെ വ്യത്യസ്‌ത രൂപങ്ങളിലായിട്ടാണ് മഹ്‌ശറില്‍ ഒരുമിച്ചു കൂട്ടുന്നതെന്നത് ശരിയാണോ?
ശരിയാണെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നു. ഇമാം റാസി (റ), ഖുര്‍ത്വുബി (റ), ബൈള്വാവി (റ) തുടങ്ങിയ പണ്ഡിത മഹത്തുക്കള്‍ അവരുടെ തഫ്‌സീറുകളില്‍ ഉദ്ധരിച്ച ഒരു ഹദീസ് കാണുക: എന്റെ ഉമ്മത്തുകളില്‍ നിന്നും പത്ത് വിഭാഗം ആളുകളെ വ്യത്യസ്‌ത രൂപങ്ങളില്‍ (ഖബ്‌റുകളില്‍ നിന്നും) ഒരുമിച്ച് കൂട്ടപ്പെടും. (പൂര്‍ണ്ണ) മുസ്‌ലിംകളുടെ വിഭാഗത്തില്‍ നിന്നും അല്ലാഹു അവരെ വേര്‍തിരിക്കും. ചിലരെ കുരങ്ങുകളുടെ രൂപത്തിലായിരിക്കും. ഇക്കൂട്ടര്‍ ജനങ്ങളുടെ ഇടയില്‍ ഏഷണിയുമായി നടക്കുന്നവരാണ്. ചിലര്‍ പന്നികളുടെ രൂപത്തിലായിരിക്കും. നിയമവിരുദ്ധമായും ഹറാമിലൂടെയും സമ്പാദിച്ച് കൂട്ടിയവരാണിവര്‍. മറ്റു ചിലരെ തല കുത്തനെയുമാണ്. ഇവര്‍ പലിശ ഭോജികളാണ്. വേറൊരു കൂട്ടരെ അന്ധരായും ഒരുമിച്ചു കൂട്ടപ്പെടും. ഇവര്‍ വിധിയില്‍ അതിക്രമം കാണിക്കുന്നവരാണ്. ബധിരരായും മൂകരായും ഒരുമിച്ചു കൂട്ടുന്ന ചിലരുണ്ട്. അവര്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ കൊണ്ട് ഉള്‍നാട്യം നടിക്കുന്നവരായിരിക്കും. നാവുകള്‍ കടിച്ച് നെഞ്ചുവരെ നാവ് നീട്ടിയും വായകളില്‍ നിന്ന് ചെലം ഒലിക്കുന്നവരായും ഒരു കൂട്ടരെ ഒരുമിച്ചു കൂട്ടപ്പെടും. മറ്റുള്ളവര്‍ ഇവരുടെ ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടനുഭവപ്പെടും. പ്രവര്‍ത്തനങ്ങളോട് വാക്കുകള്‍ യോജിക്കാത്ത പണ്ഡിതരും കഥ പറയുന്നവരുമാണവര്‍. കൈകാലുകല്‍ ഛേദിക്കപ്പെട്ടവരായിട്ടായിരിക്കും ചിലര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്. ഇവര്‍ അയല്‍വാസികളെ ബുദ്ധിമുട്ടിക്കുന്നവരായിരിക്കും. തീയിനാലുള്ള തടികളില്‍ ക്രൂശിക്കപ്പെട്ടവരായിട്ടാണ് ചിലരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്. വേണ്ടതിനും വേണ്ടാത്തതിനും കുറ്റപ്പെടുത്തി അക്രമിയായ അധികാരിയിലേക്ക് ജനങ്ങളെ വലിച്ചിഴക്കുന്നവരാണ് ഇവര്‍. ശവത്തേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്നവരായി ചിലരെ ഒരുമിച്ചു കൂട്ടപ്പെടും. സുഖങ്ങളും ഇച്ഛകളും കൊണ്ട് സുഖലോലുപരായി ജീവിച്ചരാണിവര്‍. ഇവര്‍ അല്ലാഹുവിന്റെയും ദരിദ്രരുടെയും ബാധ്യതകള്‍ വീടാത്തവരുമായിരിക്കും. അഹന്തയും പൊങ്ങച്ചവും നടിച്ച് നടക്കുന്നവരെ തൊലിയോട് ഒട്ടിച്ചേര്‍ന്ന താറിനാലുള്ള നീണ്ട ജുബ്ബകളെ ധരിപ്പിച്ചു കൊണ്ടായിരിക്കും.
ഒരു വിഭാഗത്തെ ലഹരിബാധിതരെ പോലെ ഒരുമിച്ചു കൂട്ടപ്പെടും. അവര്‍ ആരാണ്?
തുഹ്‌ഫത്തുല്‍ അബ്‌റാര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: വലത്തോട്ടും ഇടത്തോട്ടും വീഴുന്നവരായി ലഹരി ബാധിതരെ പോലെ ഒരുമിച്ചു കൂട്ടപ്പെടുന്ന ചിലരുണ്ട്. അവര്‍ അല്ലാഹുവിന്റെ ബാധ്യത തടയുന്നവരാണ്.
വയറുകള്‍ പര്‍വ്വതസമാനമായി ഒരുമിച്ചു കൂട്ടപ്പെടുന്നത് ആരെയാണ്?
ചിലയാളുകളെ ഖബ്‌റുകളില്‍ നിന്ന് ഒരുമിച്ചു കൂട്ടപ്പെടും. അവരുടെ വയറുകള്‍ പര്‍വ്വത സമാനമായിരിക്കും. പാമ്പുകളും തേളുകളും കൊണ്ട് വയര്‍ നിറക്കപ്പെട്ടിരിക്കും. ഇവര്‍ പലിശ ഭോജികളാണ്. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94).
സക്കാത്ത് തടയുന്നവരേയും മേല്‍പ്രകാരമാണ് ഒരുമിച്ചു കൂട്ടപ്പെടുന്നതെന്നത് ശരിയാണോ?
ശരിയാണ്. പക്ഷേ, അവരുട ശരീരം മുഴുവന്‍ തീ കൊണ്ട് പൊള്ളിക്കപ്പെടും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94).
വായില്‍ കൂടെ തീ പുറപ്പെടുന്നവരായി ചിലരെ യാത്രയാക്കപ്പെടുന്നുവെന്നത് നേരാണോ?
അതെ, നേരാണ്. വില്‍പന വാങ്ങലുകളില്‍ കള്ളം പറയുന്നവരാണ് ഇക്കൂട്ടര്‍. അതിന് പുറമെ അവരുടെ വായില്‍ നിന്നും രക്തം ഒലിക്കുകയും അവരുടെ കുടല്‍മാലകള്‍ താഴെ കിടന്ന് വലിയുകയും ചെയ്യും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 95).
നാവുകളില്ലാത്ത അവസ്ഥയില്‍ ആരെയാണ് ഖബ്‌റില്‍ നിന്നും ഒരുമിച്ചു കൂട്ടപ്പെടുന്നത്?
ഒരു വിഷയത്തില്‍ സാക്ഷി നില്‍ക്കുകയും സാക്ഷ്യത്വം ആവശ്യമാകുന്ന സന്ദര്‍ഭത്തില്‍ അത് മറച്ച് വെക്കുകയും ചെയ്യുന്നവരാണ് അവര്‍. നാവുകളില്ലാത്തതിന് പുറമേ അവരുടെ വായകളില്‍ നിന്നും രക്തവും ചലവും ഒലിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
ഗുഹ്യഭാഗങ്ങളിലൂടെ പഴുപ്പും ചോര കലര്‍ന്ന ചലവും ഒലിക്കുന്നത് ആരിലൂടെയാണ്?
വ്യഭിചാരികളെ കുറിച്ചാണ് അപ്രകാരം പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94).
വ്യഭിചാരികളെ മറ്റേതെങ്കിലും രൂപത്തില്‍ വിചാരണക്കായി ഒരുമിച്ചു കൂട്ടപ്പെടുമോ?
നെഞ്ചിന്റെ മീതെ നാവുകള്‍ പുറപ്പെടുവിക്കപ്പെട്ടതായും അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ വലുതായും ഒരുമിച്ചു കൂട്ടപ്പെടുമെന്നും ഇത് സ്വവര്‍ഗ്ഗ ഭോഗികളിലും കൂടി ഉള്ളതാണെന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം.
യതീമുകളുടെ ധനം ഭക്ഷിക്കുന്നവരെ ഏത് രൂപത്തിലായിരിക്കും ഖബ്‌റുകളില്‍ നിന്നും ഒരുമിച്ചു കൂട്ടപ്പെടുന്നത്?
മുഖങ്ങള്‍ കറുത്തിരുണ്ടും കണ്ണുകള്‍ കരിനീലിച്ചും വയറുകള്‍ തീ കൊണ്ട് നിറക്കപ്പെട്ടതുമായിട്ടാണ് യതീമുകളുടെ ധനം ഭക്ഷിക്കുന്നവരെ ഒരുമിച്ചു കൂട്ടപ്പെടുന്നത് (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 96).
കുഷ്‌ഠരോഗികളായും വെള്ളപ്പാണ്ടുകാരായും പുനരുദ്ധരിക്കപ്പെടുന്നത് ആരെയാണ്?
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവരെ വെള്ളപ്പാണ്ടുകാരായും കുഷ്‌ഠരോഗികളായും ഒരുമിച്ചു കൂട്ടപ്പെടും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 96).
മദ്യപാനികളെ ഏത് രൂപത്തിലായിരിക്കും ഖബ്‌റില്‍ നിന്നും പൂനരുജ്ജീവിപ്പിക്കുക?
കള്ളിന്റെ പാത്രങ്ങള്‍ അവരുടെ കഴുത്തിലും പാന പാത്രം അവരുടെ കൈകളിലും ബന്ധിക്കപ്പെട്ട നിലയിലാണ് ഖബ്‌റുകളില്‍ നിന്നും മദ്യപാനികളെ ഒരുമിച്ചു കൂട്ടപ്പെടുന്നത്. ഭൂമിയിലെ ഏത് ശവങ്ങളേക്കാളും ഏറ്റവും ദുര്‍ഗന്ധം വമിക്കുന്നവരുമായിരിക്കും അവര്‍. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍).
അക്രമികളെ ഏത് രൂപത്തിലായിരിക്കും ഒരുമിച്ചു കൂട്ടപ്പെടുക?
എങ്ങനെയാണോ ജനങ്ങളെ അവര്‍ അക്രമിച്ചത് അതേ രൂപത്തിലായിരിക്കും അവരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍).
മുഖം വെളുത്തവരായി ഖബ്‌റുകളില്‍ നിന്നും പുറപ്പെടുവിക്കുന്നത് ആരൊക്കെയാണ്?
പതിനാലാം രാവിലെ പൗര്‍ണ്ണമിയെ പോലെ മുഖം വെളുത്തവരായി പുറപ്പെടുവിക്കുന്നവര്‍ ധാരാളം ആളുകളുണ്ട്. ചിലരെ ഇവിടെ കുറിക്കാം. അമ്പിയാക്കള്‍, പഠിച്ചതനുസരിച്ച് സല്‍കര്‍മ്മമനുഷ്‌ഠിച്ച പണ്ഡിതര്‍, ശഹീദന്മാര്‍, ഇസ്‌ലാമിന്റെ ഉന്നമനത്തിനായി പോരാടിയ യോദ്ധാക്കള്‍, ഖുര്‍ആനിനെ വേണ്ട രൂപത്തില്‍ ആദരിച്ച സല്‍കര്‍മ്മികളായ ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍, വേദനകളും രോഗങ്ങളും മറ്റും കൊണ്ട് ബുദ്ധിമുട്ടനുഭവപ്പെട്ടവര്‍, സ്ഥിരമായി വാങ്ക് കൊടുക്കുന്നവര്‍, നീതിമാന്മാരായ പണ്ഡിതര്‍, രഹസ്യമായി ധര്‍മ്മം നല്‍കിയവര്‍, ജുമുഅ ദിവസത്തിന്റെ രാവിലോ പകലിലോ മരണപ്പെട്ടവര്‍, പ്രസവത്തോടെ മരണപ്പെട്ട സ്‌ത്രീ, ഭര്‍ത്താക്കന്മാരുടെ അസാന്നിദ്ധ്യത്തില്‍ തങ്ങളുടെ ഗോപ്യമാക്കേണ്ടവ സൂക്ഷിച്ചവളും ഭര്‍ത്താക്കന്മാര്‍ക്ക് വഴിപ്പെട്ടവരുമായ സ്വാലിഹത്തായ ഭാര്യമാര്‍, അല്ലാഹുവിന് ധാരാളമായി ദിക്‌ര്‍ ചൊല്ലിയവര്‍, നോമ്പുകാര്‍ എന്നിങ്ങനെ നീണ്ട നിരയാണ് ഇക്കൂട്ടര്‍.
ഇവരുടെ ഖബ്‌റിടത്തിലേക്ക് മലക്കുകള്‍ ചെല്ലുമെന്നത് ശരിയാണോ?
ശരിയാണ് അല്ലാഹുവിന്റെ കല്‍പന പ്രകാരം മലക്കുകള്‍ ഇവരുടെ ഖബ്‌റിടത്തില്‍ എത്തിച്ചേരുകയും ഇവരെ ആലിംഗനം ചെയ്യുകയും ചെയ്യും. ഇവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗത്തില്‍ തയ്യാര്‍ ചെയ്‌തതിനെ സംബന്ധിച്ച് ഇവരോട് പറയുകയും ചെയ്യും. സുജൂദിന്റെ ഇടങ്ങളല്ലാത്ത എല്ലാ സ്ഥലങ്ങളില്‍ നിന്നും മലക്കുകള്‍ ഇവര്‍ക്ക് മണ്ണ് തുടച്ചു കൊടുക്കും. അപ്പോള്‍ ഖബ്‌റില്‍ ഒരു വിളിയാളം കേള്‍ക്കും. ആ മണ്ണ് അവരുടെ ഖബ്‌റിലെ മണ്ണല്ല. മറിച്ച് അവര്‍ നിസ്‌കരിച്ച ഇടങ്ങളിലെ മണ്ണാണ്. സ്വിറാത്ത് വിട്ടു കടക്കും വരെയും സ്വര്‍ഗ്ഗത്തില്‍ കടക്കുന്നത് വരേയ്‌ക്കും അവരെ അപ്രകാരം മണ്ണോട് കൂടെ വിട്ടേക്കുക. അവരെ കാണുന്ന ഏതൊരുത്തരും അവരെന്റെ സേവകരും അടിമകളുമാണെന്ന് അറിയാന്‍ വേണ്ടിയാണ്.
ഖബ്‌റുകളില്‍ നിന്നും വിശന്നവരായിട്ടും ദാഹിച്ചവരായിട്ടും പുറപ്പെടുവിക്കുന്ന നോമ്പുകാര്‍ക്ക് രിള്വ്‌വാന്‍ (അ) എന്ന മലക്ക് അവരെ കാണുമ്പോള്‍ ഭക്ഷണം കൊടുക്കുമെന്നത് ശരിയാണോ?
ശരിയാണ്. വിശന്നവരായിട്ടും ദാഹിച്ചവരായിട്ടും നോമ്പുകാരെ അവരുടെ ഖബ്‌റുകളില്‍ നിന്നും ഞാന്‍ പുറപ്പെടുവിച്ചു. കണ്ടാല്‍ സ്വര്‍ഗ്ഗീയ ഭക്ഷണവും പഴങ്ങളും നല്‍കണമെന്ന് അല്ലാഹു രിള്വ്‌വാനോട് കല്‍പിക്കും. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കുട്ടികളെ വിളിക്കും. അവര്‍ പ്രകാശത്താലുള്ള പാത്രങ്ങളുമായി രിള്വ്‌വാന്‍ (അ) ന്റെ അരികില്‍ ഒരുമിച്ചു കൂടും. ആ പാത്രത്തില്‍ സ്വര്‍ഗ്ഗീയ ഭക്ഷണ പാനീയങ്ങളും പഴവര്‍ഗ്ഗങ്ങളുമുണ്ടാകും. നോമ്പുകാരെ കാണുമ്പോള്‍ അവര്‍ക്ക് അതില്‍ നിന്നും തിന്നാനും കുടിക്കാനും നല്‍കും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 97).
Friday, 6 December 2013
ഖബര്‍കെട്ടിപ്പൊക്കുന്നതിന് ഇസ്‌ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ?
ഖബര്‍കെട്ടിപ്പൊക്കുന്നതിന് ഇസ്‌ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ? ഉണ്ടെങ്കില്‍ അത് പ്രാമാണികമായി വിശദീകരിക്കാമോ?
അല്ലാഹു പവിത്രത നല്കിയവയെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന് ഗുണകരമായിരിക്കും. (അല്‍ ഹജ്ജ്-30) അല്ലാഹു പവിത്രത നല്കിയ വരാണ് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത്തുക്കള്‍. അവരെ ആദരിക്കുന്നതില്‍ പെട്ടതാണ് അവരുടെ ഖബറിന് മുകളില്‍ ജാറങ്ങള്‍ നിര്‍മ്മിക്കലും മരം കൊണ്ട് താബൂത്ത് (പെട്ടി) ഉണ്ടാക്കി അവരുടെ ഖബറിനു മുകളില്‍ വെക്കലും. സാധാരണക്കാര്‍ അവരെ അനാദരിക്കാതിരിക്കാന്‍ വേണ്ടിയാണ്. (കശ്ഫുന്നൂര്‍ അന് അസ്ഹാബില്‍ ഖൂബൂര് 13) മുസ്ഹഫിനെ സ്വര്ണ്ണം കൊണ്ടും വെള്ളി കൊണ്ടും അലങ്കരിക്കല്‍ അനുവദനീയമാണ്. അവിടെയും പണ്ഡിതന്മാര് പറഞ്ഞകാരണം അതിനെ ആദരിക്കാനെന്നതാണ്. ജൂതന്മാരും, ക്രിസ്ത്യാനികളും അവരുടെ ആരാധനാലയങ്ങള്‍ മോഡിപിടിപ്പിച്ചത് പോലെ നിങ്ങളും നിങ്ങളുടെ പള്ളികള്‍ മോഡി പിടിപ്പിക്കുന്നതാണ് എന്ന ഇബ്നു അബ്ബാസില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് ഉദ്ധരിച്ച് പണ്ഡിതന്മാര് പറയുന്നു. പള്ളികള്‍ മോഡി പിടിപ്പിക്കുന്നത് കറാഹത്താണ്. എന്നാല്‍ അത് പള്ളിയെ ആദരിച്ചുകൊണ്ടാണെങ്കില് അനുവദനീയവുമാണ്. (സകരിയ്യല്‍ അന്‍സാര്‍, തുഹ്ഫതുല്‍ ബാരി 1/334) ഇവിടെയെല്ലാം അല്ലാഹു പവിത്രത നല്കിയവയെ ബഹുമാനിക്കുന്നതാണ് നാം കാണുന്നത്. നബി (സ) തങ്ങളുടെയും അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരുടെയും ഖബറുകള്‍ സുന്ദരമായി കെട്ടിപ്പൊക്കിയ കെട്ടിടത്തിനകത്താണ് (റൗളാ ശരീഫ്). ലോകമുസ്ലിംകള്‍ അവിടെ സന്ദര്ശിക്കുകയും പുണ്യം നേടുകയും ചെയ്യുന്നു. അതു തെറ്റാണെന്ന് അംഗികൃത പണ്ഡിതരില്‍ ആരും ഇതു വരെ പറഞ്ഞിട്ടില്ല. മുസ്ലിംകള് നന്മയായി അംഗീകരിച്ചത് അല്ലാഹുവിങ്കലും നന്മയാണ്. (മുസ്നദ്, ഇമാം അഹ്‌മദ് ബ്‌നു ഹമ്പല്‍) ലോകസഞ്ചാരിയായ ഇബ്നു ബതൂത്ത തന്റെ യാത്രാവിവരണത്തില്‍ പറയുന്നു. സ്വര്ഗ്ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട 10 പേരില്‍ നിന്നുള്ള ത്വല്‍ഹത്ത് ബ്നു ഉബൈദുള്ള (റ) യുടെ ഖബര്‍ ബസറയിലുണ്ട്. അതിനു മുകളില്‍ കെട്ടിപ്പൊക്കപ്പെട്ട ഖുബ്ബയുമുണ്ട്. അവിടുത്തുകാര് ആ ഖബറിനെ അങ്ങേയറ്റം ആദരിക്കുന്നുമുണ്ട്. അവര്‍ സുന്നത്ത് ജമാഅത്തിന്റെ ആശയം ഉള്ക്കൊണ്ടവര് തന്നെയാണ്.അവിടെ മറ്റുപലമഹാന്മാരുടെയും ഖബറുകളുമുണ്ട്. അതെല്ലാം തന്നെ കെട്ടിപ്പൊക്കിയതും ഓരോജാറത്തിലും അതില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്റെ പേരും എഴുതപ്പെട്ടിരിക്കുന്നു. (രിഹ്ല-183). ഹിജ്‌റ എട്ടാം കൊല്ലം മുഹാജിറുകളില്‍നിന്ന് ആദ്യമായി മരിച്ച ഉസ്മാനുബ്നു മള്ഊനിന്റെ ഖബര്‍ കെട്ടിപ്പൊക്കിയതായിരുന്നു എന്ന് ബുഖാരിയില്‍ കാണാം. നബി (സ) തങ്ങളുടെയും അബൂബക്കര്‍ (റ)ന്റെയും ഉമര്‍ (റ) ന്റെയും കാലം കഴിഞ്ഞ് ഉസ്മാന് (റ) ന്റെ കാലഘട്ടത്തില്‍ അത് അങ്ങിനെ തന്നെ നിലനിന്നു. സുപ്രധാനഗ്രന്ഥമായ തുഹ്ഫയില്‍ ഇബ്നു ഹജര്‍ പറയുന്നു. മഹത്തുക്കളുടെ ഖബര്‍ കെട്ടിപ്പൊക്കല്‍ പുണ്യമാണ്. (തുഹ്ഫ 7-6)
മുല്ലാ അലിയ്യുല്‍ ഖാരി തന്റെ മിര്‍ഖാത്തില്‍ പറയുന്നു. മുന്‍ഗാമികള്‍ മശാഇഖുകളുടെയും മഹത്തുക്കളുടെയും ഖബ്റുകള്‍ക്ക് മേല്‍ ഖുബ്ബ നിര്‍മ്മിക്കല്‍ അനുവദിച്ചിരിക്കുന്നു. ജനങ്ങള്‍ അവരെ സിയാറത്ത് ചെയ്യാനും സിയാറത്തിന് വരുന്നവര്‍ക്ക് വിശ്രമിക്കാനും വേണ്ടി. (മിര്ഖാത്ത് 3/12-17)

Subscribe to:
Posts (Atom)
ഇതു കൂടെ
more