Wednesday, 3 October 2018

ഇപ്പോഴും ജീവിച്ചിരിക്കുന്ന നബിമാരുണ്ടോ?



മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റില്‍ തന്നെ ഉണ്ടെന്ന് അറിയാന്‍ കഴിയുമോ?                      മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റിനുള്ളില്‍ തന്നെ ഉണ്ടോ ഇല്ലേ എന്നറിയാന്‍ കഴിയും. മഹാനായ ഇമാം ശഅ്റാനി (റ) ക്ക് അല്ലാഹു ഈ കഴിവ് നല്‍കിയിരുന്നു. മഹാനവര്‍കള്‍ തന്‍റെ ലതാഇഫുല്‍ മിനനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ആ വലിയ്യിന്‍റെ സാന്നിദ്ധ്യം അവിടെയുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാന്‍ സാധിക്കും എന്നത് അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാണ്. ഔലിയാക്കള്‍ ഖബ്റുകളില്‍ നിന്ന് പോവുകയും ഖബ്റുകളിലേക്ക് തിരിച്ച് വരികയും ചെയ്യും. എന്‍റെ ഗുരുവര്യര്‍ അലിയ്യുല്‍ ഖവാസ്സ് (റ) ന് ഈ രൂപത്തില്‍ അറിയാന്‍ കഴിയുമായിരുന്നു. ഔലിയാക്കളുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ കരുതി ഉറപ്പിച്ച ഒരു മനുഷ്യനെ കണ്ടാല്‍ ശൈഖവര്‍കള്‍ ഇപ്രകാരം പറയുമായിരുന്നു. നീ പെട്ടെന്ന് ചെന്ന് സന്ദര്‍ശിച്ച് കൊള്ളുക. കാരണം ആ വലിയ്യ് ഒരിടം വരെ പോകാന്‍ കരുതിയിട്ടുണ്ട്. ചിലപ്പോള്‍ എന്‍റെ ഗുരുവര്യര്‍ ഇപ്രകാരവും പറയാറുണ്ട്. നീ ഇന്ന് സിയാറത്തിന് പോകണ്ട. ഇന്നവിടെ അദ്ദേഹം ഇല്ല. ഇമാം ശഅ്റാനി (റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ ഉമര്‍ ബ്നുല്‍ ഫാരിള്വി (റ) ന്‍റെ ഖബ്റിടം സന്ദര്‍ശിച്ചു. പക്ഷേ അദ്ദേഹത്തെ ഖബ്റില്‍ ഞാന്‍ എത്തിച്ചില്ല. അതിന് ശേഷം മഹാനവര്‍കള്‍ എന്‍റെയടുക്കല്‍ വന്ന് പറഞ്ഞു: ഞാന്‍ ഒരു ആവശ്യത്തിന് വേണ്ടി പോയതായിരുന്നു. മഹാനായ അലിയ്യുല്‍ ബദവി (റ) ഇപ്രകാരം പറയുമായിരുന്നു: നിങ്ങള്‍ ശൈഖ് അബുല്‍ അബ്ബാസില്‍ മുര്‍സി (റ) യെ ശനിയാഴ്ച സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് സന്ദര്‍ശിക്കുക. ആ സമയത്ത് അദ്ദേഹം ഖബ്റില്‍ സന്നിഹിതനായിരിക്കും. അലിയ്യുല്‍ ബദവി (റ) തുടരുന്നു: നിങ്ങള്‍ ശൈഖ് ഇബ്റാഹീം അഅ്റജ് (റ) നെ വെള്ളിയാഴ്ച രാവില്‍ സന്ദര്‍ശിക്കുക, യാഖൂത്തുല്‍ അര്‍ശ് (റ) നെ ചൊവ്വാഴ്ച ളുഹ്റിന് ശേഷം സന്ദര്‍ശിക്കുക. ഞാന്‍ മരണപ്പെട്ടാല്‍ ശനിയാഴ്ച സുബ്ഹിക്ക് ശേഷം നിങ്ങള്‍ സന്ദര്‍ശിക്കുക. ഇമാം ശഅ്റാനി (റ) തന്‍റെ ലത്വാഇഫില്‍ കുറിക്കുന്നു: അല്ലാഹു ഉള്‍ക്കാഴ്ച തുറന്ന് കൊടുത്തവര്‍ക്കേ ഇത് മനസ്സിലാകുകയുള്ളൂ. മറ്റുള്ളവര്‍ നിയ്യത്ത് പ്രകാരം സന്ദര്‍ശിക്കുക. അതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്. ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ ഏത് രൂപത്തിലാണ് നിറവേറ്റപ്പെടുന്നത്?              ശൈഖ് ഹസന്‍ (റ) തന്‍റെ മശാരിഖുല്‍ അന്‍വാര്‍ ഫീ ഫൗസി അഹ്ലില്‍ ഇഅ്തിബാര്‍ എന്ന ഗ്രന്ഥത്തില്‍ തന്‍റെ ചില മശാഇഖുമാരെ തൊട്ട് ഇമാം ശഅ്റാനി (റ) പറഞ്ഞതായി ഉദ്ധരിക്കുന്നത് കാണുക: ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു ഒരു മലക്കിനെ ഏല്‍പ്പിക്കും. ചിലപ്പോള്‍ ആ വലിയ്യ് തന്നെ ആവശ്യങ്ങള്‍ വീട്ടിക്കൊടുക്കും. ഇതുപോലെ ശൈഖ് മുഹമ്മദ് അമീനുല്‍ കുര്‍ദി (റ) തന്‍റെ തന്‍വീറുല്‍ ഖുലൂബിലും പറഞ്ഞിട്ടുണ്ട്.ഇപ്പോഴും ജീവിച്ചിരിക്കുന്ന നബിമാരുണ്ടോ?               ഉണ്ട്. നാല് നബിമാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഈസാനബി (അ), ഇദ്രീസ് (അ), ഖിള്ര്‍ (അ), ഇല്‍യാസ് (അ) എന്നീ നാല് പേരാണ് അവര്‍. ഇബ്നു ശാഹീന്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "ഈസാ നബി (അ) യും ഇദ്രീസ് നബി (അ) യും ആകാശത്തും ഇല്‍യാസ് നബി (അ) യും ഖിള്ര്‍ നബി (അ) യും ഭൂമിയിലും ജീവിക്കുന്നു". ഖിള്ര്‍ നബി (അ) കൂടുതലും സമുദ്രത്തിലും ഇല്‍യാസ് നബി (അ) കൂടുതലും കരയിലുമാണ് (അല്‍ഖൗലുദ്ദാല്ലു ഫീ ഹയാത്തില്‍ ഖള്ര്‍ 34). ഇതുപോലെ മഹാനായ ഇബ്നു ഹജര്‍ (റ) തങ്ങള്‍ തന്‍റെ ഫതാവല്‍ ഹദീസിയ്യയിലും പറഞ്ഞതായി കാണാം.ഒരു മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ കഴിയുമോ?                 ഒരു യഥാര്‍ത്ഥ മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ സാധിക്കും. മഹാനായ ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സാരി (റ) പറഞ്ഞത് നോക്കൂ. മഹത്തുക്കളായ സ്വൂഫികളില്‍ പെട്ട ഒരാള്‍ തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും എനിക്കറിയാന്‍ കഴിയും എന്ന് പറയുന്നതായി കേട്ടാല്‍ നീ നിഷേധിക്കല്‍ സൂക്ഷിക്കണം. കാരണം അത് നിഷേധാര്‍ഹമായ കാര്യമല്ല. മഹാനായ സഹ്ല്‍ ബ്നു അബ്ദുല്ലാഹിത്തുസ്തരി (റ) പറയുമായിരുന്നു: (ഞാന്‍ നിങ്ങളുടെ നാഥനല്ലെയോ?) എന്ന് അല്ലാഹു ചോദിച്ച ആ ദിവസം മുതല്‍ക്ക് എന്‍റെ മുരീദന്മാരെ എനിക്കറിയാം. എന്‍റെ വലത് ഭാഗത്ത് നിന്നയാളെയും ഇടത് ഭാഗത്ത് നിന്നയാളെയും എനിക്കറിയാം. ആ ദിനം മുതല്‍ പിതാക്കന്മാരുടെ മുതുകിലായിരിക്കുന്ന എന്‍റെ മുരീദന്മാരെ എനിക്കറിയാം (തുഹ്ഫത്തുല്‍ അക്യാസ് ഫീ ഹുസ്നിള്ളന്നി ബിന്നാസ് 218). 

1 comment:

ഇതു കൂടെ

more