Monday, 6 January 2014

നബി (സ) തങ്ങളുടെ വഫാത്തിന്റെ ദിനത്തെ കുറിച്ച്‌ വേദക്കാര്‍ക്കും മറ്റും വിവരമുണ്ടായിരുന്നോ?

 നബി (സ) തങ്ങളുടെ വഫാത്തിന്റെ ദിനത്തെ കുറിച്ച്‌ വേദക്കാര്‍ക്കും മറ്റും വിവരമുണ്ടായിരുന്നോ?
                    നബി (സ) യുടെ വിശേഷണങ്ങള്‍ തൗറാത്തിലും മറ്റും വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. അതെല്ലാം സാധാരണക്കാര്‍ക്ക്‌ അവരുടെ പണ്‌ഡിതര്‍ മറച്ചുവെച്ചിരുന്നു. നബി (സ) തങ്ങളുടെ ചിത്രം പോലും അവര്‍ക്ക്‌ വ്യക്തമായി അറിഞ്ഞിരുന്നുവെന്നാണ്‌ ചരിത്രം. അതില്‍ പെട്ടതാണ്‌ നബി (സ) തങ്ങളുടെ വഫാത്തിന്റെ ദിനവും. വഫാത്ത്‌ തിങ്കളാഴ്‌ചയായിരിക്കുമെന്ന്‌ അവര്‍ക്ക്‌ വ്യക്തമായി അറിയാമായിരുന്നു. ഇമാം ബുഖാരി (റ) ജരീര്‍ ബ്‌നു അബ്‌ദുല്ലാഹിയില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ്‌ ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അദ്ദേഹം പറയുന്നു ഞാന്‍ യമനിലായിരുന്നപ്പോള്‍ യമന്‍കാരായ രണ്ട്‌ പേരെ കാണാനിടയായി. അവരോട്‌ നബി (സ) യെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അവരില്‍ പെട്ട അംറ്‌ എന്ന വ്യക്തി എന്നോട്‌ പറഞ്ഞു: നീ പറയുന്നത്‌ സത്യമാണെങ്കില്‍ താങ്കളുടെ കൂട്ടുകാരന്റെ ആയുസ്സ്‌ മൂന്ന്‌ ദിവസം മുമ്പ്‌ കഴിഞ്ഞുപോയി. 
കഅ്‌ബ്‌ ബ്‌നു അദിയ്യ്‌ (റ) നെ തൊട്ട്‌ ഉദ്ധരണം: നൈസാബൂര്‍കാരുടെ കൂടെ ഞാനും നബി (സ) യുടെ അടുക്കലേക്ക്‌ എത്തി. ഞങ്ങള്‍ ഇസ്‌ലാം മതം സ്വീകരിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചെത്തി. അധികം താമസിയാതെ തിരുനബി (സ) യുടെ വഫാത്തിന്റെ വിവരമാണ്‌ ഞങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌. എന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും ദീനിന്‌ പുറത്തായി. തിരുനബി (സ) പ്രവാചകനാണെങ്കില്‍ മരിക്കുകയില്ലെന്നായിരുന്നു അവരുടെ നിലപാട്‌. നബി (സ) ക്ക്‌ മുമ്പ്‌ പല പ്രവാചകന്മാരും ഉണ്ടായിരുന്നതും അവര്‍ക്ക്‌ മരണം സംഭവിച്ചതും അവരുടെ മുമ്പില്‍ ഞാന്‍ പറഞ്ഞുനോക്കി. പക്ഷെ, ഫലം ഉണ്ടായില്ല. ഞാന്‍ ഇസ്‌ലാമില്‍ തന്നെ അടിയുറച്ച്‌ നിന്നു. പിന്നീടൊരിക്കല്‍ മദീന ലക്ഷ്യമാക്കി ഞാന്‍ യാത്രയായി. ഇടക്ക്‌ വെച്ച്‌ ഒരു പുരോഹിതനുമായി കണ്ടുമുട്ടി. ബൈബിളിന്റെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹം മറിച്ചു കാണിച്ചു തന്നു. ഞാന്‍ കണ്ടതുപോലെ തന്നെ നബി (സ) യുടെ വിശേഷണങ്ങള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്നു. ആ ഏടുകളില്‍ നബി (സ) യുടെ വഫാത്ത്‌ ദിനം രേഖപ്പെടുത്തിയിരുന്നു. ഇത്‌ കണ്ട എന്റെ ഈമാന്‍ വര്‍ദ്ധിക്കുകയാണുണ്ടായത്‌. (സുബ്‌ലുല്‍ ഹുദാ 12/268.

No comments:

Post a Comment

ഇതു കൂടെ

more