Sunday, 23 February 2014

തിരുനബി (സ്വ) തങ്ങളുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനും പ്രസ്‌തുത ദിവസം പുണ്യദിനമായി ആചരിക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?

തിരുനബി (സ്വ) തങ്ങളുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനും പ്രസ്‌തുത ദിവസം പുണ്യദിനമായി ആചരിക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?

                        തീര്‍ച്ചയായും ഉണ്ട്‌. അബൂ ഖതാദ (റ) യെ തൊട്ട്‌ നിവേദനം: നബി (സ്വ) തങ്ങളോട്‌ ഒരാള്‍ ചോദിച്ചു: ``അല്ലാഹുവിന്റെ തിരുദൂതരേ! തിങ്കളാഴ്‌ച ദിവസം നോമ്പെടുക്കുന്നതിനെ സംബന്ധിച്ച്‌ ഒന്ന്‌ പറഞ്ഞുതരുമോ? നബി (സ്വ) പറഞ്ഞു: അന്നാണ്‌ ഞാന്‍ ജനിച്ചത്‌. എനിക്ക്‌ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന്‌ തന്നെ'' (മുസ്‌ലിം, അബൂദാവൂദ്‌). 
തിരുനബി (സ്വ) തങ്ങളുടെ സമീപത്ത്‌ വെച്ച്‌ രണ്ട്‌ പെണ്‍കുട്ടികല്‍ പാട്ട്‌ പാടി സന്തോഷം പ്രകടിപ്പിച്ച ഹദീസ്‌ വിശകലനം ചെയ്‌തു കൊണ്ട്‌ ബഹുമാനപ്പെട്ട ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി (റ) എഴുതുന്നു: ആഘോഷ ദിനങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുന്നത്‌ സദാചാരമാണെന്നതിന്‌ ഈ ഹദീസ്‌ തെളിവാണ്‌. തുടര്‍ന്ന്‌ പറയുന്നു: ആഘോഷ ദിവസങ്ങളില്‍ കളിച്ചു കൊണ്ട്‌ സന്തോഷം പ്രകടിപ്പിക്കുക എന്ന ആശയത്തിന്‌ അനസ്‌ (റ) നെ തൊട്ട്‌ ഇമാം അബൂദാവൂദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ ശക്തി നല്‍കുന്നുണ്ട്‌. ``അനസ്‌ (റ) പറഞ്ഞു: നബി (സ്വ) തങ്ങള്‍ മദീനയിലേക്ക്‌ വന്ന ദിവസം സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്‌ ഹബ്‌ശക്കാര്‍ ചാട്ടുളി കൊണ്ട്‌ കളിച്ചു''. തിരുനബി (സ്വ) യുടെ ആഗമനദിവസം പെരുന്നാള്‍ ദിവസത്തേക്കാള്‍ അവര്‍ക്ക്‌ ആദരണീയമായിരുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ല. (ഫത്‌ഹുല്‍ ബാരി). 
മേല്‍ വിവരിച്ചതില്‍ നിന്നും താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്‌. 
1. നബി (സ്വ) യുടെ ജനിച്ച ദിനം പുണ്യദിനമായി നബി (സ്വ) ആചരിച്ചു. 

2. നോമ്പെടുത്തുകൊണ്ട്‌ നബി (സ്വ) ആ സന്തോഷം പ്രകടമാക്കി.
3. നബി (സ്വ) മദീനയില്‍ വന്ന ദിവസം വരെ ഹബ്‌ശക്കാര്‍ സന്തോഷത്തിന്റെ സുദിനമാക്കി മാറ്റി 4. പെരുന്നാളിനേക്കാള്‍ ആദരണീയമായിരുന്നു അവര്‍ക്ക്‌ ആ ദിനങ്ങള്‍. മേല്‍വിവരിച്ചതില്‍ നിന്നും നബി (സ്വ) യുടെ ജന്മദിനം പുണ്യദിനമായി ആചരിക്കാമെന്നും അതില്‍ സന്തോഷം പ്രകടിപ്പിക്കാമെന്നും വ്യക്തമായല്ലോ.

No comments:

Post a Comment

ഇതു കൂടെ

more