Friday, 20 December 2013

രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കരിക്കേണ്ടത്‌ എങ്ങനെയാണ് ?

രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കരിക്കേണ്ടത്‌ എങ്ങനെയാണ് ?
                വിശാലമായി വിശദീകരിക്കേണ്ടതാണ്‌ ഇക്കാര്യം. എന്നാലും അത്യാവശ്യം അറിയേണ്ടേത്‌ വിവരിക്കാം. ഇസതിഹാളത്ത്‌ (രോഗസംബന്ധമായി പുറപ്പെടുന്ന രക്തം) പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്റെ നിര്‍ബന്ധതയില്‍ നിന്നും ഒഴിവാകുകയില്ല. നോമ്പിന്റെ വിധയും മറ്റൊന്നല്ല. അതുപോലെ ഭാര്യഭര്‍തൃ ബന്ധം രക്തം ഒലിക്കുന്ന സന്ദര്‍ഭത്തിലാണെങ്കിലും അനുവദനീയം തന്നെ. ആ സമയം ശുദ്ധിയുടെ സമയമായി ഗണിക്കപ്പെട്ടതിനാലാണിത്‌. രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്‌ സമയമായാല്‍ ഗുഹ്യഭാഗം കഴുകി ശുദ്ധിയാക്കുകയും പുറത്തേക്ക്‌ വരാത്ത രീതിയില്‍ ഉള്ളില്‍ പഞ്ഞിയോ മറ്റോ വെക്കുകയും ചെയ്യണം. എന്നിട്ടും രക്തം പുറത്തേക്ക്‌ വന്നാല്‍ ഒരു നാട കൊണ്ട്‌ നല്ല രീതിയില്‍ കെട്ടുകയും വേണം. ഉള്ളില്‍ പഞ്ഞിവെക്കലും കെട്ടലും സാധാരണ രീതിയില്‍ സഹിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടാല്‍ ഒഴിവാക്കാവുന്നതാണ്‌. നോമ്പുകാരിയാവുമ്പോള്‍ പഞ്ഞി വെക്കുന്നത്‌ ഒഴിവാക്കി പുറമെയുള്ള കെട്ട്‌ മാത്രമേ ചെയ്യാവൂ. ഭദ്രമായി പഞ്ഞി വെച്ച്‌ കെട്ടിയ ശേഷം നിസ്‌കാരത്തിന്‌ മുമ്പോ നിസ്‌കാരത്തിലോ രക്തം പുറപ്പെട്ടാല്‍ പ്രശ്‌നമില്ല. പഞ്ഞി വെച്ച്‌ കെട്ടിയ ഉടനെ വുളൂ എടുക്കുകയും നിസ്‌കരിക്കുകയും വേണം. മറ്റ്‌ കാര്യങ്ങളില്‍ വ്യാപൃതമാകാന്‍ പാടില്ല. എന്നാലും ഔറത്ത്‌ മറക്കുക, ഇഖാമത്ത്‌ കൊടുക്കുക, ജമാഅത്ത്‌ പ്രതീക്ഷിക്കുക തുടങ്ങി നിസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ താമസം ആകാവുന്നതാണ്‌. അല്ലാത്തതിന്‌ വേണ്ടി താമസിപ്പിച്ചാല്‍ വീണ്ടും യോനിയില്‍ പഞ്ഞിവെച്ച്‌ കെട്ടല്‍ നിര്‍ബന്ധമാകും. ഓരോ ഫര്‍ള്‌ നിസ്‌കാരത്തിനും വേണ്ടി പ്രത്യേകം കഴുകുകയും വെച്ച്‌ കെട്ടുകയും വുളൂ എടുക്കുകയും വേണം. അഥവാ ഒരു വൂളൂഅ്‌ കൊണ്ട്‌ ഒരു ഫര്‍ളേ നിസ്‌കരിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത്‌ എത്ര വേണമെങ്കിലും നിര്‍വ്വഹിക്കാം. നിസ്‌കാരസമയം കഴിയുന്നതിന്‌ മുമ്പ്‌ രക്തം നില്‍ക്കുന്ന സമയമുണ്ടാകുന്ന പക്ഷം ആ സമയം തന്നെ നിസ്‌കാരത്തിനായി വിനിയോഗിക്കല്‍ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ, ശര്‍വാനി, ബുജൈരിമി)

Sunday, 15 December 2013

മൂന്ന്‌ ത്വലാഖും ചൊല്ലിയ ഭര്‍ത്താവ്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട സ്‌ത്രീയുമായി ഒരുമിച്ചു ജീവിക്കാമോ?

മൂന്ന്‌ ത്വലാഖും ചൊല്ലിയ ഭര്‍ത്താവ്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട സ്‌ത്രീയുമായി ഒരുമിച്ചു ജീവിക്കാമോ? 
              പാടില്ല. ഹറാമാണ്‌. കാരണം മൂന്ന്‌ ത്വലാഖും ചൊല്ലിയതിന്‌ ശേഷം ആ ഭാര്യ ഭര്‍ത്താക്കന്മാര്‍ വീണ്ടും ഒന്നിക്കണമെങ്കില്‍ ഇദ്ദ (മറയിരിക്കുക) കഴിഞ്ഞ ശേഷം മറ്റൊരാളെ വിവാഹം കഴിക്കുകയും അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അയാളില്‍ നിന്ന്‌ വിവാഹമോചനം ലഭിക്കുകയും ഇദ്ദ കഴിയുകയും വീണ്ടും ആദ്യ ഭര്‍ത്താവ്‌ നികാഹ്‌ ചെയ്‌ത്‌ സ്വീകരിക്കുകയും വേണം.(തുഹ്ഫ )



Saturday, 14 December 2013

പുതിയമാപ്പിളമാര്‍ക്ക്‌ ജമാഅത്തിന്‌ പങ്കെടുക്കാതിരിക്കാമോ?


പുതിയമാപ്പിളമാര്‍ക്ക്‌ ജമാഅത്തിന്‌ പങ്കെടുക്കാതിരിക്കാമോ?                      
               കന്യകയെ വിവാഹം കഴിച്ച വ്യക്തി വീട്ടില്‍ കൂടുന്ന ഏഴ്‌ ദിവസവും കന്യകയല്ലാത്ത സ്‌ത്രീയെ വിവാഹം കഴിച്ച വ്യക്തി വീട്ടില്‍ കൂടുന്ന ദിവസവും ഇശാ മഗ്‌രിബിന്റെ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കാമെന്ന്‌ തുഹ്‌ഫയില്‍ വ്യക്തമാക്കുന്നുണ്ട്‌.

ആദ്യം നിസ്‌കരിച്ച സ്ഥലത്ത്‌ നിന്നും മാറി മറ്റൊരു സ്ഥലത്ത്‌ നിസ്‌കരിക്കുന്നത്‌

ഒരു നിസ്‌കാരത്തിന്‌ ശേഷം മറ്റൊരു നിസ്‌കാരം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ചിലര്‍ ആദ്യം നിസ്‌കരിച്ച സ്ഥലത്ത്‌ നിന്നും മാറി മറ്റൊരു സ്ഥലത്ത്‌ നിസ്‌കരിക്കുന്നത്‌ കാണാം. എന്തിനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌? ഇതിന്റെ വിധിയെന്താണ്‌?
            ചോദ്യത്തില്‍ പ്രതിപാദിച്ച പോലെ മാറി നിന്ന്‌ നിസ്‌കരിക്കല്‍ സുന്നത്താണെന്നാണ്‌ വിധി. ആദ്യ സ്ഥലത്ത്‌ വെച്ച്‌ തന്നെ രണ്ടാമത്തെ നിസ്‌കാരത്തിന്റെ തക്‌ബീറുത്തുല്‍ ഇഹ്‌റാം തുടങ്ങിയെങ്കിലും നിസ്‌കാരം ബാത്വിലാകാത്ത രൂപത്തില്‍ മാറിനില്‍ക്കല്‍ സുന്നത്താണെന്ന്‌ ഇമാം ഖല്‍യൂബി രേഖപ്പെടുത്തുന്നുണ്ട്‌. സുജൂദ്‌ ചെയ്‌ത ഇടങ്ങള്‍ അവന്‌ സാക്ഷിയാവാന്‍ വേണ്ടിയാണ്‌ നീങ്ങിനില്‍ക്കല്‍ സുന്നത്താക്കപ്പെട്ടത്‌ (ഇആനത്ത്‌, ബിഗ്‌യ 51). ഇമാം നവവി മജ്‌മൂഇലും മറ്റ്‌ പലതിലും പറയുന്നു: നീങ്ങിനില്‍ക്കുന്നില്ലെങ്കില്‍ ദുന്‍യവിയ്യായ സംസാരം കൊണ്ട്‌ രണ്ട്‌ നിസ്‌കാരങ്ങളെ വിട്ടുപിരിക്കണം. (ബുജൈരിമി). എന്നാല്‍ സുബ്‌ഹിയുടെ സുന്നത്തിന്റെയും സുബ്‌ഹിയുടെയും ഇടയില്‍ ദുന്‍യവിയ്യായ സംസാരം കറാഹത്താണ്‌. (ബിഗ്‌യ 51). രണ്ട്‌ നിസ്‌കാരങ്ങള്‍ ചേര്‍ത്ത്‌ നിസ്‌കരിക്കുന്നതിനെ തൊട്ട്‌ നിരോധനം വന്നിട്ടുണ്ട്‌.(ജമല്‍).


റജബ്‌ 27 ന്‌ നോമ്പ്‌ സുന്നത്തുണ്ടെന്ന്‌ ഏതെങ്കിലും ഫിഖ്‌ഹിന്റെ ഗ്രന്ഥത്തിലുണ്ടോ?


റജബ്‌ 27 ന്‌ നോമ്പ്‌ സുന്നത്തുണ്ടെന്ന്‌ ഏതെങ്കിലും ഫിഖ്‌ഹിന്റെ ഗ്രന്ഥത്തിലുണ്ടോ?
                റജബ്‌ 27 ന്റെ നോമ്പിന്‌ മിഅ്‌റാജിന്റെ നോമ്പെന്നാണ്‌ പറയപ്പെടാറ്‌. ഈ നോമ്പ്‌ സുന്നത്താണെന്ന്‌ ജമല്‍ 2/349 ല്‍ പറയുന്നുണ്ട്‌. അതുപോലെ ഇആനത്തുത്വാലിബീനിലും പ്രസ്‌തുത നോമ്പ്‌ സുന്നത്താണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. 

ശഅ്‌ബാന്‍ 15 ന്റെ രാവില്‍ മൂന്ന്‌ യാസീന്‍ ഓതുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയില്‍ നടന്നു പോരുന്നു. എന്തിനൊക്കെ വേണ്ടിയാണ്‌ മൂന്ന്‌ യാസീന്‍ ഓതേണ്ടത്‌?


ശഅ്‌ബാന്‍ 15 ന്റെ രാവില്‍ മൂന്ന്‌ യാസീന്‍ ഓതുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയില്‍ നടന്നു പോരുന്നു. എന്തിനൊക്കെ വേണ്ടിയാണ്‌ മൂന്ന്‌ യാസീന്‍ ഓതേണ്ടത്‌? പ്രാമാണികമായി വ്യക്തമാക്കാമോ?
                   ഇത്‌ഹാഫി (3/427) ല്‍ പറയുന്നു: ഒരു യാസീന്‍ അവന്റെയും അവനിഷ്‌ടപ്പെട്ടവരുടെയും ദീര്‍ഘായുസ്സിന്‌ വേണ്ടി, മറ്റൊന്ന്‌ ഭക്ഷണ വിശാലതക്ക്‌ വേണ്ടി, മറ്റൊന്ന്‌ അന്തിമഘട്ടം നന്നായി വിജയികളുടെ കൂട്ടത്തില്‍ പെടുന്നതിന്‌ വേണ്ടി. അബ്‌ദുല്‍ഗനിയ്യുന്നാബിലസിയുടെ ഫളാഇലുശ്ശുഹൂര്‍ 41 ല്‍ പറയുന്നു: ചില മശാഇഖുമാര്‍ പറയുന്നു: ``അന്നേ ദിവസം മൂന്ന്‌ യാസീന്‍ ഓതണം. ഒന്ന്‌ ദീര്‍ഘായുസ്സിന്‌, രണ്ട്‌ ബുദ്ധിമുട്ട്‌ ദൂരീകരിക്കാന്‍, മൂന്ന്‌ ജനങ്ങളെ തൊട്ട്‌ ഐശ്വര്യവാനാകാന്‍''. ഇതില്‍ പറഞ്ഞ അവസാന രണ്ടെണ്ണം മുമ്പ്‌ പറഞ്ഞതില്‍ പെടും. ഇത്‌ ഇശാ മഗ്‌രിബിന്റെ ഇടയില്‍ ചൊല്ലണമെന്നാണ്‌ ഇത്‌ഹാഫില്‍ കാണുന്നത്‌. എന്നാല്‍ പല നാടുകളിലും അസ്‌ര്‍ കഴിഞ്ഞാണ്‌ ചൊല്ലിവരാറുള്ളത്‌. 
ഈ ലോകത്ത്‌ ആരുടെയും മുന്നില്‍ തല കുനിക്കാതെ, കൈ നീട്ടാതെ, നല്ല രൂപത്തില്‍ കുറേ നാളുകള്‍ ജീവിക്കണമെന്നാണല്ലോ മനുഷ്യര്‍ സാധാരണ മോഹിക്കുന്നത്‌. അതോടൊപ്പം ഈമാന്‍ തെറ്റാതെ അന്തിമവിജയം ലഭിക്കണമെന്നും ഒരു വിശ്വാസി സാധാരണ ആഗ്രഹിക്കുന്നു. ഇതാണ്‌ ജീവിത ചുരുക്കം. പ്രസ്‌തുത മൂന്ന്‌ കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളത്‌ വ്യക്തമാണല്ലോ? 



റക്‌അത്ത്‌ പിന്തിത്തുടര്‍ന്ന മഅ്‌മൂമ്‌ ബാക്കി നിസ്‌കരിക്കുന്നതിന്‌ വേണ്ടി എപ്പോഴാണ്‌ എഴുന്നേല്‍ക്കേണ്ടത്‌?


റക്‌അത്ത്‌ പിന്തിത്തുടര്‍ന്ന മഅ്‌മൂമ്‌ ബാക്കി നിസ്‌കരിക്കുന്നതിന്‌ വേണ്ടി എപ്പോഴാണ്‌ എഴുന്നേല്‍ക്കേണ്ടത്‌?
          ഇമാമിനെ പിന്തി തുടര്‍ന്ന വ്യക്തി ഇമാം രണ്ട്‌ സലാമും വീട്ടിയതിന്‌ ശേഷം എഴുന്നേല്‍ക്കലാണ്‌ സുന്നത്ത്‌. ഒന്നാമത്തെ സലാം കഴിഞ്ഞതിന്‌ ശേഷം എഴുന്നേല്‍ക്കല്‍ അനുവദനീയമാകും. ഇമാമിന്റെ ഒന്നാമത്തെ സലാമിനൊപ്പമോ മുമ്പോ എഴുന്നേല്‍ക്കാന്‍ പാടില്ല. (തുഹ്‌ഫ, ഫത്‌ഹുല്‍ മുഈന്‍, അസ്‌നല്‍ മത്വാലിബ്‌, ജമല്‍). 

മൂത്രത്തിന്റെ ദുര്‍ഗന്ധമുള്ള ഇറച്ചി ഭക്ഷിക്കാമോ?

മൂത്രത്തിന്റെ ദുര്‍ഗന്ധമുള്ള ഇറച്ചി ഭക്ഷിക്കാമോ?
                         മൂത്രത്തിന്റെ ദുര്‍ഗന്ധമുള്ള മാംസം ഭക്ഷിക്കല്‍ കറാഹത്താണ്‌, ഹറാമാകുകയില്ല. പശു, ആട്‌, കോഴി തുടങ്ങിയ ഭക്ഷ്യയോഗ്യമായ ഏത്‌ ജീവിയുടെയും വിധി ഇത്‌ തന്നെയാണ്‌. ഇവകളുടെ പാലിന്റെയും വിധി തഥൈവ. (ശര്‍ഹുല്‍ മുഹദ്ദബ്‌, തുഹ്‌ഫ, ജമല്‍). അതുപോലെ അരി, ഗോതമ്പ്‌ തുടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ക്ക്‌ വളമായും മറ്റും നജസ്‌ ഉപയോഗിക്കുമ്പോള്‍ നജസിന്റെ വാസന അവയിലുണ്ടെങ്കില്‍ ആ ഭക്ഷ്യവസ്‌തു കറാഹത്താകും. (ബുജൈരിമി).

നിസ്‌കരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നതിന്റെ വിധിയെന്താണ്‌?

നിസ്‌കരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നതിന്റെ വിധിയെന്താണ്‌?
                      നിബന്ധനകളൊത്ത (ഒരു മുഴത്തിന്റെ മൂന്നില്‍ രണ്ട്‌ ഉയരമുണ്ടാവുക, നിസ്‌കരിക്കുന്നവന്റെയും മറയുടെയും ഇടയില്‍ മൂന്ന്‌ മുഴമോ അതില്‍ കുറവോ ദൂരമുണ്ടാവുക തുടങ്ങി) മറ, മുസ്വല്ല തുടങ്ങിയവയുടെയും നിസ്‌കരിക്കുന്നവന്റെയും ഇടയിലൂടെ നടക്കല്‍ ഹറാമാണ്‌. എന്നാല്‍ മറ്റൊരു വഴിയുമില്ലാതിരിക്കെ ഉള്ള വഴി തടസ്സപ്പെടുത്തി, നിസ്‌കരിക്കുന്നവന്റെ മുന്നിലൂടെ പോകല്‍ അനുവദനീയമാണ്‌. (ഉബാബ്‌).

             

ഖസ്വറാക്കി നിസ്‌കരിക്കുക എന്ന്‌ പറഞ്ഞാല്‍ എന്താണ്‌? മഗ്‌രിബിനെ ഖസ്വ്‌റാക്കി നിസ്‌കരിക്കാമോ?

ഖസ്വറാക്കി നിസ്‌കരിക്കുക എന്ന്‌ പറഞ്ഞാല്‍ എന്താണ്‌? മഗ്‌രിബിനെ ഖസ്വ്‌റാക്കി നിസ്‌കരിക്കാമോ?
              അനുവദനീയമായ ദീര്‍ഘയാത്ര ചെയ്യുന്നവന്‍ നാല്‌ റക്‌അത്തുള്ള നിസ്‌കാരത്തെ രണ്ട്‌ റക്‌അത്തായി ചുരുക്കി നിസ്‌കരിക്കുന്നതിനാണ്‌ ഖസ്വറാക്കി നിസ്‌കരിക്കുക എന്ന്‌ പറയുന്നത്‌. അതുകൊണ്ട്‌ മഗ്‌രിബിനെ ഖസ്വ്‌റാക്കി നിസ്‌കരിക്കാന്‍ പാടുള്ളതല്ല. 

സ്‌ത്രീ നോമ്പുകാരിയായിരിക്കുമ്പോള്‍ ആര്‍ത്തവം പുറപ്പെട്ടാല്‍ എന്ത്‌ ചെയ്യും?

സ്‌ത്രീ നോമ്പുകാരിയായിരിക്കുമ്പോള്‍ ആര്‍ത്തവം പുറപ്പെട്ടാല്‍ എന്ത്‌ ചെയ്യും?
                   നോമ്പിന്റെ ഇടയില്‍ ആര്‍ത്തവം പുറപ്പെട്ടാല്‍ നോമ്പ്‌ നഷ്‌ടപ്പെടും. ആര്‍ത്തവത്തിന്റെ പേരില്‍ ഭക്ഷണ പാനീയങ്ങള്‍ കഴിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും നോമ്പ്‌ കരുതി ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കല്‍ ഹറാമാണ്‌. (ബുശ്‌റല്‍ കരീം 2/70). നഷ്‌ടപ്പെട്ട നോമ്പ്‌ പിന്നീട്‌ വീണ്ടെടുക്കുകയും വേണം. 

തറാവീഹ്‌ നിസ്‌കാരം ളുഹ്‌റ്‌ പോലെ നാല്‌ റക്‌അത്തായി നിസ്‌കരിക്കാമോ?

തറാവീഹ്‌ നിസ്‌കാരം ളുഹ്‌റ്‌ പോലെ നാല്‌ റക്‌അത്തായി നിസ്‌കരിക്കാമോ?
                രണ്ട്‌ റക്‌അത്തായാണ്‌ തറാവീഹ്‌ നിസ്‌കരിക്കേണ്ടത്‌. ഇത്‌ അറിഞ്ഞ്‌ കൊണ്ട്‌ മനഃപൂര്‍വ്വം നാല്‌ റക്‌അത്തായി നിസ്‌കരിച്ചാല്‍ നിസ്‌കാരം ശരിയാവുകയില്ല. നിസ്‌കാരം ശരിയാവുകയില്ല എന്നറിവില്ലാതെയോ മറന്നോ നിസ്‌കരിച്ചാല്‍ സാധാരണയുള്ള സുന്നത്ത്‌ നിസ്‌കാരമായി പരിഗണിക്കപ്പെടും. 

നോമ്പുകാരന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കലും ഉച്ചയ്‌ക്ക്‌ ശേഷം പല്ല്‌ തേക്കലും പാടില്ലാത്തതാണല്ലോ? നോമ്പുകാരന്‍ മരണപ്പെട്ടാല്‍ ഇക്കാര്യങ്ങള്‍ നിര്‍വ്വഹിക്കാമോ?

നോമ്പുകാരന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കലും ഉച്ചയ്‌ക്ക്‌ ശേഷം പല്ല്‌ തേക്കലും പാടില്ലാത്തതാണല്ലോ? നോമ്പുകാരന്‍ മരണപ്പെട്ടാല്‍ ഇക്കാര്യങ്ങള്‍ നിര്‍വ്വഹിക്കാമോ?
               നോമ്പുകാരന്‍ മരണപ്പെട്ടാല്‍ നോമ്പ്‌ മുറിയുന്നതാണെന്നും ഉച്ചയ്‌ക്ക്‌ ശേഷം മരണപ്പെട്ട നോമ്പുകാരനെ കുളിപ്പിക്കുമ്പോള്‍ പല്ല്‌ തേച്ച്‌ കൊടുക്കല്‍ കറാഹത്തില്ലെന്നും ബുജൈരിമി, ശര്‍വാനി, ജമല്‍ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്‌. അതുപോലെ നോമ്പുകാരനായി മരണപ്പെട്ട വ്യക്തിക്ക്‌ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിന്‌ തടസ്സമില്ലെന്ന്‌ പലഗ്രന്ഥങ്ങളിലും കാണാവുന്നതാണ്‌. 

എന്റെ ഒരു കാര്യം നടപ്പായാല്‍ ഒരു നോമ്പ്‌ നോറ്റു കൊള്ളാമെന്ന്‌ ഞാന്‍ നേര്‍ച്ചയാക്കി. ഇപ്പോള്‍ തന്നെ ഞാന്‍ നോമ്പ്‌ പിടിക്കണോ?

എന്റെ ഒരു കാര്യം നടപ്പായാല്‍ ഒരു നോമ്പ്‌ നോറ്റു കൊള്ളാമെന്ന്‌ ഞാന്‍ നേര്‍ച്ചയാക്കി. ഇപ്പോള്‍ തന്നെ ഞാന്‍ നോമ്പ്‌ പിടിക്കണോ?
        താങ്കളുടെ നേര്‍ച്ച മുഅല്ലഖ്‌ (ഒന്നിനോട്‌ ബന്ധിപ്പിച്ച നേര്‍ച്ച) ആണ്‌. ആ കാര്യം നിറവേറുമ്പോഴാണ്‌ നേര്‍ച്ചയാക്കിയ നോമ്പ്‌ നിര്‍ബന്ധമാകുന്നത്‌ (ഫത്‌ഹുല്‍ മുഈന്‍).

വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനും എട്ടുകാലി വലയില്‍ നിന്ന്‌ വീട്‌ ശുദ്ധിയാക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?

വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനും എട്ടുകാലി വലയില്‍ നിന്ന്‌ വീട്‌ ശുദ്ധിയാക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?
                 വീടും മുറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്‌. നബി (സ്വ) പറയുന്നു: ``നിങ്ങള്‍ നിങ്ങളുടെ മുറ്റം വൃത്തിയാക്കുക. കാരണം യഹൂദികള്‍ അത്‌ വൃത്തിയാക്കുകയില്ല''. ഈ ഹദീസ്‌ ജാമിഉസ്സ്വഗീര്‍, മുഅ്‌ജമുല്‍ ഔസത്വ്‌, ഫൈളുല്‍ ഖദീര്‍, കന്‍സുല്‍ ഉമ്മാല്‍, മജ്‌മഉസ്സവാഇദ്‌ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്‌. വീട്‌മുറ്റം വൃത്തിയാക്കല്‍ യഹൂദികളോട്‌ എതിരാകുന്നതിന്‌ വേണ്ടിയാണെന്നും തിരുനബി (സ്വ) യുടെ കല്‍പനയാണെന്നും മേല്‍ഹദീസില്‍ നിന്ന്‌ വ്യക്തമാണ്‌. നികൃഷ്‌ട വസ്‌തുക്കളില്‍ നിന്ന്‌ മുറ്റം വൃത്തിയാക്കുന്നതിലൂടെ പൈശാചിക സാന്നിദ്ധ്യം ഇല്ലാതാക്കാനും കഴിയും. 
എട്ടുകാലി വല നീക്കം ചെയ്യാതെ ഒഴിച്ചിടുന്നത്‌ ദാരിദ്ര്യത്തിന്‌ കാരണമാകുമെന്ന്‌ ഇമാം അലി (റ) യെ തൊട്ട്‌ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിഷയം ബഹ്‌റുല്‍ മദീദ്‌, തഫ്‌സീറുല്‍ ഖുര്‍ത്വുബി, തഫ്‌സീറുന്നസഫി, ഫത്‌ഹുല്‍ ഖദീര്‍, മദാരിക്ക്‌, റൂഹുല്‍ ബയാന്‍, ഫൈളുല്‍ ഖദീര്‍ എന്നീ ഗ്രന്ഥങ്ങളില്‍ കാണാം. 

നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുമോ?


നബി (സ്വ) യുടെ വഫാത്തിന്ശേഷം ജിബ്രീല്‍ () ഭൂമിയിലേക്ക്ഇറങ്ങുമോ?
                   നബി (സ്വ) യുടെ വഫാത്തിന്ശേഷം ജിബ്രീല്‍ () ഭൂമിയിലേക്ക്ഇറങ്ങുകയില്ല എന്നറിയിക്കുന്ന ``ഇത്ഭൂമിയിലെ അവസാനത്തെ എന്റെ കാല്വെപ്പാണ്'' എന്ന ഹദീസ്വളരെ ബലഹീനമാണ്‌. ഇനി ഹദീസ്സ്വഹീഹായാല്തന്നെ വഹ്യുമായി ഇറങ്ങുകയില്ലെന്നാണ്അതിനര്ത്ഥം. കാരണം ലൈലത്തുല്ഖദ്റിന്റെ രാവില്ജിബ്രീല്‍ () ഇറങ്ങുമെന്ന്സ്വഹീഹായ ഹദീസുകള്അറിയിക്കുന്നുണ്ട്‌. മാത്രമല്ല, ഖിയാമം നാളില്ഈസാ നബി () വരുമ്പോള്ഈസാനബി () യുടെ അടുക്കലും ജിബ്രീല്‍ () വരുമെന്ന്മുസ്ലിം () റിപ്പോര്ട്ട്ചെയ് ഹദീസ്തേടുന്നുണ്ട്‌. വിഷയം ഫതാവല്ഹദീസിയ്യ 164 ല്കാണാം.


ഉള്‌ഹിയ്യത്തിന്റെ മാംസം ദരിദ്രന്‌ തന്നെ കൊടുക്കല്‍ നിര്‍ബന്ധമുണ്ടോ?

ഉള്‌ഹിയ്യത്തിന്റെ മാംസം ദരിദ്രന്‌ തന്നെ കൊടുക്കല്‍ നിര്‍ബന്ധമുണ്ടോ?
നേര്‍ച്ച കൊണ്ട്‌ നിര്‍ബന്ധമായ ഉള്‌ഹിയ്യത്തിന്റെ മാംസം ധനികന്‌ കൊടുക്കാന്‍ പാടില്ലാത്തതാണ്‌. അത്‌ മുഴുവനും ഫഖീറിനും മിസ്‌കീനിനും കൊടുക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍സുന്നത്തായ ഉള്‌ഹിയ്യത്തിന്റെ മാംസം ധനികന്‌ കൊടുക്കാവുന്നതാണ്‌ (ഫതാവാ റംലി 4/67)


ഉള്‌ഹിയ്യത്ത്‌ അറുക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ തലമുടി, നഖം, മറ്റു രോമങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി എന്താണ്‌?

ഉള്ഹിയ്യത്ത്അറുക്കാന്ഉദ്ദേശിക്കുന്നയാള്തലമുടി, നഖം, മറ്റു രോമങ്ങള്എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി എന്താണ്?                                 ദുല്ഹജ്ജ്തുടക്കം ഉള്ഹിയ്യത്ത്നടത്തുന്നത്വരെ നഖവും മറ്റും നീക്കം ചെയ്യല്കറാഹത്താണ്‌. നീക്കം ചെയ്യല്സുന്നത്തുള്ള ദിവസത്തിലാണെങ്കിലും നീക്കല്കറാഹത്ത്തന്നെയാണ്(ബുജൈരിമി).

നിസ്‌കാരം തുടങ്ങുമ്പോള്‍ ചൊല്ലുന്ന തക്‌ബീറിന്റെ അവസാനത്തെ അക്ഷരമായ `റാഅ്‌' ഉകാരം കൊണ്ട്‌ `റു' എന്നാണോ ചൊല്ലേണ്ടത്‌?


നിസ്‌കാരം തുടങ്ങുമ്പോള്‍ ചൊല്ലുന്ന തക്‌ബീറിന്റെ അവസാനത്തെ അക്ഷരമായ `റാഅ്‌' ഉകാരം കൊണ്ട്‌ `റു' എന്നാണോ ചൊല്ലേണ്ടത്‌?
`
ര്‍' എന്ന്‌ സുകൂന്‍ ചെയ്‌ത്‌ റാഇനെ ഉച്ചരിക്കല്‍ സുന്നത്താണ്‌ (ഫത്‌ഹുല്‍ മുഈന്‍).

നിസ്‌കാരത്തില്‍ മറവി

                    നിസ്‌കാരത്തില്‍ ചില പ്രത്യേക കാര്യങ്ങളില്‍ മറവി സംഭവിച്ചാല്‍ അതിന്‌ വേണ്ടി മറവിയുടെ സുജൂദ്‌ ചെയ്യണമല്ലോ? ഒരു നിസ്‌കാരത്തില്‍ പല കാര്യങ്ങള്‍ മറന്നാല്‍ എത്ര സുജൂദ്‌ ചെയ്യേണ്ടിവരും?
                 ഒരു നിസ്‌കാരത്തില്‍ പല മറവികള്‍ സംഭവിച്ചാലും ഒരു സുജൂദ്‌ ചെയ്‌താല്‍ മാത്രം മതി. (ഫത്‌ഹുല്‍ മുഈന്‍).

അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?

അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?
                അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ നിസ്‌കരിക്കുന്നതിന്‌ മറമാടലല്ല പരിഗണിക്കുന്നത്‌. മറിച്ച്‌ മയ്യിത്ത്‌ കുളിപ്പിക്കലാണ്‌ പരിഗണിക്കുന്നത്‌. മയ്യിത്തിനെ കുളിപ്പിച്ചിട്ടുണ്ടെങ്കില്‍ നിസ്‌കരിക്കാവുന്നതാണ്‌. (ഫത്‌ഹുല്‍മുഈന്‍)

ഫര്‍ള്വ്‌ നിസ്‌കാരത്തിന്‌ സമയമായാല്‍ ഉടന്‍ തന്നെ നിസ്‌കരിക്കല്‍ നിര്‍ബന്ധമുണ്ടോ?

ഫര്‍ള്വ്‌ നിസ്‌കാരത്തിന്‌ സമയമായാല്‍ ഉടന്‍ തന്നെ നിസ്‌കരിക്കല്‍ നിര്‍ബന്ധമുണ്ടോ?
                  ഇത്‌ സംബന്ധമായി ഫത്‌ഹുല്‍ മുഈനില്‍ ഇപ്രകാരമാണ്‌ പറഞ്ഞിട്ടുള്ളത്‌: നിസ്‌കാരത്തിന്റെ ആദ്യസമയം കടക്കല്‍ കൊണ്ട്‌ നിസ്‌കാരം നിര്‍ബന്ധമാകും. എന്നാല്‍ സമയം വിശാലമായത്‌ കൊണ്ട്‌ നിസ്‌കാരത്തിന്‌ വിശാലമാകുന്ന സമയം വരെ പിന്തിക്കാവുന്നതാണെങ്കിലും സമയത്ത്‌ തന്നെ നിസ്‌കരിക്കും എന്ന ദൃഢനിശ്ചയം ഉണ്ടാവല്‍ നിബന്ധനയാണ്‌. ഇങ്ങനെ ദൃഢനിശ്ചയം ചെയ്‌ത വ്യക്തി ആ നിസ്‌കാരം നിര്‍വ്വഹിക്കുന്നതില്‍ മുമ്പ്‌ മരണപ്പെട്ടാല്‍ കുറ്റക്കാരനാവുകയില്ല (ഇആനത്ത്‌).

സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?

സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?
സ്വഫാ, മര്‍വ്വാ എന്നിവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ ഏതാണെന്ന വിഷയത്തില്‍ പണ്ഡിത മഹത്തുക്കള്‍ ഏകോപിതരല്ല. ഇബ്‌നു ഹജറുല്‍ ഹൈതമി (റ) പറയുന്നത്‌ `സ്വഫ'യാണ്‌ എറ്റവും ശ്രേഷ്‌ഠമാക്കപ്പെട്ടത്‌. മുഹമ്മദ്‌ റംലി (റ) പറയുന്നത്‌ ഏറ്റവും ശ്രേഷ്‌ഠത മര്‍വ്വാക്കാണെന്നാണ്‌. (ഫത്‌ഹുല്‍ അലിയ്യ്‌ 903).

Friday, 13 December 2013

പള്ളിയില്‍ തീറ്റയും കുടിയും അനുവദനീയമാണോ?

പള്ളിയില്‍ തീറ്റയും കുടിയും അനുവദനീയമാണോ?
                  പള്ളി മലിനമാകാത്ത രൂപത്തില്‍ പള്ളിയില്‍ വെച്ച്‌ ഭക്ഷിക്കല്‍ അനുവദനീയമാണ്‌. നബി (സ്വ) യുടെ കാലഘട്ടത്തില്‍ സ്വഹാബികള്‍ പത്തിരിയും ഇറച്ചിയും പള്ളിയില്‍ വെച്ച്‌ തിന്നുമായിരുന്നുവെന്ന്‌ ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ കാണാം. മാത്രമല്ല, ഇത്‌ അനുവദനീയമാണെന്ന്‌ ഇമാം സര്‍കശി (റ) തന്റെ `ഇഅ്‌ലാമുസ്സാജിദ്‌ ബി അഹ്‌കാമില്‍ മസാജിദ്‌' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌

പെണ്‍കുഞ്ഞിന്റെ ചെവിയില്‍ ജനിച്ച ഉടനെ വാങ്ക്‌ കൊടുക്കാമോ?

പെണ്‍കുഞ്ഞിന്റെ ചെവിയില്‍ ജനിച്ച ഉടനെ വാങ്ക്‌ കൊടുക്കാമോ?
                കുട്ടി ജനിച്ച ഉടനെ വലത്തെ ചെവിയില്‍ വാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്‌. ആണ്‍-പെണ്‍ വേര്‍തിരിവില്ല. നിസ്‌കാരങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ വാങ്ക്‌ സുന്നത്തില്ല എന്നതില്‍ നിന്നും ഉണ്ടായ ധാരണപ്പിശകാണ്‌ പെണ്‍കുഞ്ഞിന്റെ ചെവിയില്‍ വാങ്ക്‌ കൊടുക്കേണ്ടതില്ല എന്നത്‌.
ആദ്യമായി വാനലോകത്ത്‌ വാങ്ക്‌ കൊടുത്തതാരാണ്‌?
ഇത്‌ സംബന്ധമായി ഹാശിയത്തുല്‍ ജമലില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: വാനലോകത്ത്‌ ആദ്യം വാങ്ക്‌ കൊടുത്തത്‌ ജിബ്‌രീലും ഇസ്‌ലാമില്‍ ആദ്യമായി (ഭൂമിലോകത്ത്‌) വാങ്ക്‌ കൊടുത്തത്‌ ബിലാല്‍ (റ) വാണ്‌. 

നബി (സ്വ) യുടെ പുത്രന്‍ ഇബ്‌റാഹിം (റ) വഫാത്തായപ്പോള്‍ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും ആരാണ്‌?


നബി (സ്വ) യുടെ പുത്രന്‍ ഇബ്‌റാഹിം (റ) വഫാത്തായപ്പോള്‍ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും ആരാണ്‌? 
            ഉമ്മയായ മാരിയ്യത്തുല്‍ ഖിബ്‌ത്തിയ്യയാണ്‌ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും. നിസ്‌കരിക്കാതെയാണ്‌ നബി (സ്വ) മറമാടിയത്‌. (ഫതാവല്‍ ഹദീസിയ്യ)

നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിന്റെ വിധി എന്താണ്‌?


നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിന്റെ വിധി എന്താണ്‌?
                    അകാരണമായി നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കല്‍ കറാഹത്താണ്‌. കാരണത്തോട്‌ കൂടിയാണെങ്കില്‍ കറാഹത്താവുകയില്ല. ഇമാം മുതവല്ലിയുടെയും ഹലീമിയ്യ്‌ എന്നവരുടെയും അഭിപ്രായം ഹറാമാണെന്നാണ്‌. നെഞ്ച്‌ കൊണ്ട്‌ ഖിബ്‌ലയേയും വിട്ട്‌ തിരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. അതുപോലെ തമാശ രൂപത്തില്‍ മുഖം കൊണ്ട്‌ തിരിയലും നിസ്‌കാരം ബാത്വിലാക്കും. (ഫത്‌ഹുല്‍മുഈന്‍, ഇആനത്ത്‌, അസ്‌നല്‍ മത്വാലിബ്‌).

അബ്‌റഹത്ത്‌ രാജാവ്‌ കഅ്‌ബ പൊളിക്കാനായി വന്നതിന്‌ കാരണം എന്താണ്‌?

അബ്‌റഹത്ത്‌ രാജാവ്‌ കഅ്‌ബ പൊളിക്കാനായി വന്നതിന്‌ കാരണം എന്താണ്‌? ഏറ്റവും മുന്നിലുണ്ടായിരുന്ന ആനയുടെ പേരെന്തായിരുന്നു?
                       യമനിലെ രാജാവായിരുന്ന അബ്‌റഹത്ത്‌ `സ്വന്‍ആഇ' ല്‍ അതിമനോഹരമായ ഒരു ക്രിസ്‌ത്യന്‍ പള്ളി സ്ഥാപിച്ചു. മക്കയിലെത്തുന്ന ഹാജിമാരെ അങ്ങോട്ട്‌ തിരിക്കലായിരുന്നു സ്ഥാപിത ലക്ഷ്യം. എന്നാല്‍ കിനാന ഗോത്രത്തില്‍ (ഖുറൈശി) പെട്ട ഒരു വ്യക്തി ആ പള്ളിയില്‍ ഒരു രാത്രി കാഷ്‌ടിച്ച്‌ മലീമസമാക്കി. ഇതറിഞ്ഞ അബ്‌റഹത്ത്‌ ഖുറൈശികളുടെ അഭിമാനമായിരുന്ന കഅ്‌ബാലയം പൊളിക്കുമെന്ന്‌ സത്യം ചെയ്‌തു. അങ്ങനെയാണ്‌ ആനപ്പടയുമായി കഅ്‌ബ പൊളിക്കാനായി അബ്‌റഹത്ത്‌ പുറപ്പെട്ടത്‌. ആനയുടെ നാമം മഹ്‌മൂദ്‌ എന്നായിരുന്നു. (ജലാലൈനി, ബഹ്‌റുല്‍ മദീദ്‌).

Tuesday, 10 December 2013

കസേരയില്‍ ഇരുന്ന്‌ റുകൂഉം സുജൂദും ചെയ്യാന്‍ കഴിയാത്തവന്‌ ഇരുന്ന്‌ നിസ്‌കരിക്കാമോ? അത്തരക്കാര്‍ നിസ്‌കരിക്കുന്നതിന്റെ വിധി എന്ത്‌?

കസേരയില്‍ ഇരുന്ന്‌ റുകൂഉം സുജൂദും ചെയ്യാന്‍ കഴിയാത്തവന്‌ ഇരുന്ന്‌ നിസ്‌കരിക്കാമോ? അത്തരക്കാര്‍ നിസ്‌കരിക്കുന്നതിന്റെ വിധി എന്ത്‌?
                              അവന്‍ നില്‍ക്കാന്‍ കഴിവുള്ളവനാണെങ്കില്‍ ഇരുന്ന്‌ നിസ്‌കരിക്കാന്‍ പാടില്ല. എന്നാല്‍ ഒരാള്‍ക്ക്‌ നില്‍ക്കാന്‍ കഴിയുകയും മുതുകിലേയൊ കാല്‍മുട്ടിലെയോ മറ്റോ പ്രയാസങ്ങള്‍ കാരണം റുകൂഉം സുജൂദും ചെയ്യാന്‍ കഴിയാതെ വന്നാല്‍ അവന്‍ നിന്ന്‌ നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്‌. അവന്റെ കഴിവിന്റെ പരമാവധി മുതുക്‌ വളച്ചു കൊണ്ടും അതിന്‌ സാധ്യമല്ലെങ്കില്‍ കഴുത്ത്‌ കൊണ്ടും അതിനും അസാധ്യമായാല്‍ തല കൊണ്ടും അതും സാധിക്കാതെ വന്നാല്‍ കണ്‍പോളകള്‍ കൊണ്ടും ആംഗ്യം കാണിച്ചും റുകൂഉം സുജൂദും ചെയ്യേണ്ടതാണ്‌. ഒരാള്‍ക്ക്‌ റുകൂഇന്‌ സാധിക്കുകയും സുജൂദിന്‌ കഴിയാതെ വരികയും ചെയ്‌താല്‍ സുജൂദിന്‌ വേണ്ടി റുകൂഅ്‌ ആവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. സമ്പൂര്‍ണ്ണമായ റുകൂഇനേക്കാള്‍ അല്‍പം കൂടി കുനിയാന്‍ സാധിക്കുമെങ്കില്‍ സുജൂദിന്‌ വേണ്ടി അങ്ങനെ കുനിയല്‍ നിര്‍ബന്ധമാണ്‌. കഴിവിന്റെ പരമാവധി സുജൂദിന്റെയും റുകൂഇന്റെയും ഇടയില്‍ വേര്‍തിരിക്കുന്നതിന്‌ വേണ്ടിയാണിത്‌. നില്‍ക്കാന്‍ കഴിയുകയും റുകൂഉം സുജൂദും പൂര്‍ണ്ണരൂപത്തില്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ്‌ മേല്‍പറഞ്ഞ നിയമം. എന്നാല്‍ നില്‍ക്കുകയാണെങ്കില്‍ റുകൂഉം സുജൂദും ചെയ്യല്‍ അസാധ്യമാവുകയും ഇരിക്കുകയാണെങ്കില്‍ അവ പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ സാധിക്കുകയുമാണെങ്കില്‍ അവന്‍ ഇരുന്ന്‌ നിസ്‌കരിക്കുകയും റുകൂഅ്‌ സുജൂദുകള്‍ പൂര്‍ണ്ണ രൂപത്തില്‍ ചെയ്യുകയും വേണം. നിന്ന്‌ നിസ്‌കരിക്കുകയും റുകൂഉം സുജൂദും ആംഗ്യ രൂപത്തില്‍ നിര്‍വ്വഹിക്കുകയും ചെയ്‌താല്‍ സ്വീകാര്യമല്ല. എന്നാല്‍ നിറുത്തത്തില്‍ നിന്ന്‌ നേരെ റുകൂഉം സുജൂദും ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഒന്ന്‌ ഇരുന്നതിന്‌ ശേഷം അവ പൂര്‍ണ്ണമായും ചെയ്യാന്‍ സാധിക്കുന്നവനാണെങ്കില്‍ നിയ്യത്ത്‌, തക്‌ബീറത്തുല്‍ ഇഹ്‌റാം, ഖിറാഅത്ത്‌ എന്നിവ നിന്ന്‌ നിര്‍വ്വഹിച്ച ശേഷം ഇരിക്കുകയും റുകൂഅ്‌, സുജൂദ്‌ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതാണ്‌. അല്‍പ സമയം മാത്രം നില്‍ക്കാന്‍ സാധിക്കുന്നവന്‍ അത്രയും സമയം നിന്ന്‌ ഫാതിഹ ഓതുകയും ബാക്കി ഇരുന്ന്‌ ചെയ്യേണ്ടതുമാണ്‌. ഇരുത്തത്തിലേക്ക്‌ പോയിക്കൊണ്ടിരിക്കുമ്പോഴും ഫാതിഹ തുടരണം. ഫാതിഹ കഴിഞ്ഞാല്‍ എഴുന്നേറ്റ്‌ നിന്നതിന്‌ ശേഷം റുകൂഅ്‌ ചെയ്യേണ്ടതാണ്‌. സാധിക്കില്ലെങ്കില്‍ ഇരുന്ന്‌ തന്നെ റുകൂഉം സുജൂദും ചെയ്യാവുന്നതാണ്‌. എഴുന്നേല്‍ക്കാന്‍ ഒരാളുടെ സഹായം ആവശ്യമാണെങ്കില്‍ ശമ്പളം നല്‍കിയെങ്കിലും അതിന്‌ വേണ്ടി ആളെ തയ്യാറാക്കേണ്ടതാണ്‌. 
                 മേല്‍വിശദീകരണങ്ങളില്‍ നിന്ന്‌ ഇന്ന്‌ കണ്ടുവരുന്ന പലരുടെയും കസേര നിസ്‌കാരങ്ങള്‍ അസാധുവാണെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. കാരണം നില്‍ക്കാനും എഴുന്നേല്‍ക്കാനും യാതൊരുവിധ തടസ്സങ്ങളും ഇല്ലാത്തവരാണ്‌ കസേരയില്‍ ഇരുന്ന്‌ നിസ്‌കരിക്കുന്നത്‌. നില്‍ക്കാനും എഴുന്നേല്‍ക്കാനും യാതൊരു പ്രയാസവും ഇല്ലാത്തവര്‍ നേരെ പള്ളിയിലേക്ക്‌ നടന്നുവന്ന്‌ യഥേഷ്‌ടം നിന്ന്‌ നേരെ കസേര വലിച്ചിട്ട്‌ ഇരുന്ന്‌ നിസ്‌കരിക്കുന്നതാണ്‌ നാം കാണുന്നത്‌. 

Friday, 6 December 2013

ഖബര്‍കെട്ടിപ്പൊക്കുന്നതിന്‌ ഇസ്‌ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ?

ഖബര്‍കെട്ടിപ്പൊക്കുന്നതിന്ഇസ്ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ? ഉണ്ടെങ്കില്അത്പ്രാമാണികമായി വിശദീകരിക്കാമോ?

            അല്ലാഹു പവിത്രത നല്കിയവയെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്അവന്റെ രക്ഷിതാവിന്റെ അടുക്കല്അവന്ഗുണകരമായിരിക്കും. (അല്ഹജ്ജ്‌-30) അല്ലാഹു പവിത്രത നല്കിയ വരാണ്ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത്തുക്കള്‍. അവരെ ആദരിക്കുന്നതില്പെട്ടതാണ്അവരുടെ ഖബറിന്മുകളില്ജാറങ്ങള്നിര്മ്മിക്കലും മരം കൊണ്ട്താബൂത്ത്‌ (പെട്ടി) ഉണ്ടാക്കി അവരുടെ ഖബറിനു മുകളില്വെക്കലും. സാധാരണക്കാര്അവരെ അനാദരിക്കാതിരിക്കാന്വേണ്ടിയാണ്‌. (കശ്ഫുന്നൂര്അന്അസ്ഹാബില്ഖൂബൂര്13) മുസ്ഹഫിനെ സ്വര്ണ്ണം കൊണ്ടും വെള്ളി കൊണ്ടും അലങ്കരിക്കല്അനുവദനീയമാണ്‌. അവിടെയും പണ്ഡിതന്മാര്പറഞ്ഞകാരണം അതിനെ ആദരിക്കാനെന്നതാണ്‌. ജൂതന്മാരും, ക്രിസ്ത്യാനികളും അവരുടെ ആരാധനാലയങ്ങള്മോഡിപിടിപ്പിച്ചത്പോലെ നിങ്ങളും നിങ്ങളുടെ പള്ളികള്മോഡി പിടിപ്പിക്കുന്നതാണ്എന്ന ഇബ്നു അബ്ബാസില്നിന്ന്ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ്ഉദ്ധരിച്ച്പണ്ഡിതന്മാര്പറയുന്നു. പള്ളികള്മോഡി പിടിപ്പിക്കുന്നത്കറാഹത്താണ്‌. എന്നാല്അത്പള്ളിയെ ആദരിച്ചുകൊണ്ടാണെങ്കില്അനുവദനീയവുമാണ്‌. (സകരിയ്യല്അന്സാര്, തുഹ്ഫതുല്ബാരി 1/334) ഇവിടെയെല്ലാം അല്ലാഹു പവിത്രത നല്കിയവയെ ബഹുമാനിക്കുന്നതാണ്നാം കാണുന്നത്‌. നബി () തങ്ങളുടെയും അബൂബക്കര്‍ () ഉമര്‍ () എന്നിവരുടെയും ഖബറുകള്സുന്ദരമായി കെട്ടിപ്പൊക്കിയ കെട്ടിടത്തിനകത്താണ്‌ (റൗളാ ശരീഫ്‌). ലോകമുസ്ലിംകള്അവിടെ സന്ദര്ശിക്കുകയും പുണ്യം നേടുകയും ചെയ്യുന്നു. അതു തെറ്റാണെന്ന്അംഗികൃത പണ്ഡിതരില്ആരും ഇതു വരെ പറഞ്ഞിട്ടില്ല. മുസ്ലിംകള്നന്മയായി അംഗീകരിച്ചത്അല്ലാഹുവിങ്കലും നന്മയാണ്‌. (മുസ്നദ്, ഇമാം അഹ്മദ്ബ്നു ഹമ്പല്‍) ലോകസഞ്ചാരിയായ ഇബ്നു ബതൂത്ത തന്റെ യാത്രാവിവരണത്തില്പറയുന്നു. സ്വര്ഗ്ഗം കൊണ്ട്സുവിശേഷം അറിയിക്കപ്പെട്ട 10 പേരില്നിന്നുള്ള ത്വല്ഹത്ത്ബ്നു ഉബൈദുള്ള () യുടെ ഖബര്ബസറയിലുണ്ട്‌. അതിനു മുകളില്കെട്ടിപ്പൊക്കപ്പെട്ട ഖുബ്ബയുമുണ്ട്‌. അവിടുത്തുകാര് ഖബറിനെ അങ്ങേയറ്റം ആദരിക്കുന്നുമുണ്ട്‌. അവര്സുന്നത്ത്ജമാഅത്തിന്റെ ആശയം ഉള്ക്കൊണ്ടവര്തന്നെയാണ്‌.അവിടെ മറ്റുപലമഹാന്മാരുടെയും ഖബറുകളുമുണ്ട്‌. അതെല്ലാം തന്നെ കെട്ടിപ്പൊക്കിയതും ഓരോജാറത്തിലും അതില്അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്റെ പേരും എഴുതപ്പെട്ടിരിക്കുന്നു. (രിഹ്-183). ഹിജ് എട്ടാം കൊല്ലം മുഹാജിറുകളില്നിന്ന്ആദ്യമായി മരിച്ച ഉസ്മാനുബ്നു മള്ഊനിന്റെ ഖബര്കെട്ടിപ്പൊക്കിയതായിരുന്നു എന്ന്ബുഖാരിയില്കാണാം. നബി () തങ്ങളുടെയും അബൂബക്കര്‍ ()ന്റെയും ഉമര്‍ () ന്റെയും കാലം കഴിഞ്ഞ്ഉസ്മാന്‍ () ന്റെ കാലഘട്ടത്തില്അത്അങ്ങിനെ തന്നെ നിലനിന്നു. സുപ്രധാനഗ്രന്ഥമായ തുഹ്ഫയില്ഇബ്നു ഹജര്പറയുന്നു. മഹത്തുക്കളുടെ ഖബര്കെട്ടിപ്പൊക്കല്പുണ്യമാണ്‌. (തുഹ് 7-6)
            മുല്ലാ അലിയ്യുല്ഖാരി തന്റെ മിര്ഖാത്തില്പറയുന്നു. മുന്ഗാമികള്മശാഇഖുകളുടെയും മഹത്തുക്കളുടെയും ഖബ്റുകള്ക്ക്മേല്ഖുബ്ബ നിര്മ്മിക്കല്അനുവദിച്ചിരിക്കുന്നു. ജനങ്ങള്അവരെ സിയാറത്ത്ചെയ്യാനും സിയാറത്തിന്വരുന്നവര്ക്ക്വിശ്രമിക്കാനും വേണ്ടി. (മിര്ഖാത്ത്3/12-17)

ഇതു കൂടെ

more