Friday, 6 December 2013

വെള്ളിയാഴ്‌ച മാതാപിതാക്കളുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിന്‌ വല്ല പ്രത്യേക പുണ്യവുമുണ്ടോ?

വെള്ളിയാഴ്‌ച മാതാപിതാക്കളുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിന്‌ വല്ല പ്രത്യേക പുണ്യവുമുണ്ടോ? 

                   ഉണ്ട്‌. അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ``വല്ല ഒരുവനും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ വെള്ളിയാഴ്‌ച സന്ദര്‍ശിച്ചാല്‍ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവന്‍ മാതാപിതാക്കള്‍ക്ക്‌ ഗുണം ചെയ്‌തവനായി രേഖപ്പെടുത്തപ്പെടുന്നതുമാണ്‌''. (ഇത്‌ഹാഫ്‌, ദുര്‍റുല്‍ മന്‍സൂര്‍ 5/267). അമീറുല്‍ മുഅ്‌മിനീന്‍ അബൂബക്കര്‍ (റ) വില്‍ നിന്നും നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ``എല്ലാ വെള്ളിയാഴ്‌ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിക്കുകയും അവിടെ യാസീന്‍ ഓതുകയും ചെയ്‌താല്‍ അല്ലാഹു ആ യാസീനിന്റെ അക്ഷരങ്ങളുടെ എണ്ണം കണ്ട്‌ അവന്റെ ദോഷം പൊറുത്തു കൊടുക്കും''
                                                  (ഇത്‌ഹാഫ്‌, ജാമിഉ സ്സഗീര്‍ 2/528). 

No comments:

Post a Comment

ഇതു കൂടെ

more