Saturday 14 December 2013

ആദ്യം നിസ്‌കരിച്ച സ്ഥലത്ത്‌ നിന്നും മാറി മറ്റൊരു സ്ഥലത്ത്‌ നിസ്‌കരിക്കുന്നത്‌

ഒരു നിസ്‌കാരത്തിന്‌ ശേഷം മറ്റൊരു നിസ്‌കാരം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ചിലര്‍ ആദ്യം നിസ്‌കരിച്ച സ്ഥലത്ത്‌ നിന്നും മാറി മറ്റൊരു സ്ഥലത്ത്‌ നിസ്‌കരിക്കുന്നത്‌ കാണാം. എന്തിനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌? ഇതിന്റെ വിധിയെന്താണ്‌?
            ചോദ്യത്തില്‍ പ്രതിപാദിച്ച പോലെ മാറി നിന്ന്‌ നിസ്‌കരിക്കല്‍ സുന്നത്താണെന്നാണ്‌ വിധി. ആദ്യ സ്ഥലത്ത്‌ വെച്ച്‌ തന്നെ രണ്ടാമത്തെ നിസ്‌കാരത്തിന്റെ തക്‌ബീറുത്തുല്‍ ഇഹ്‌റാം തുടങ്ങിയെങ്കിലും നിസ്‌കാരം ബാത്വിലാകാത്ത രൂപത്തില്‍ മാറിനില്‍ക്കല്‍ സുന്നത്താണെന്ന്‌ ഇമാം ഖല്‍യൂബി രേഖപ്പെടുത്തുന്നുണ്ട്‌. സുജൂദ്‌ ചെയ്‌ത ഇടങ്ങള്‍ അവന്‌ സാക്ഷിയാവാന്‍ വേണ്ടിയാണ്‌ നീങ്ങിനില്‍ക്കല്‍ സുന്നത്താക്കപ്പെട്ടത്‌ (ഇആനത്ത്‌, ബിഗ്‌യ 51). ഇമാം നവവി മജ്‌മൂഇലും മറ്റ്‌ പലതിലും പറയുന്നു: നീങ്ങിനില്‍ക്കുന്നില്ലെങ്കില്‍ ദുന്‍യവിയ്യായ സംസാരം കൊണ്ട്‌ രണ്ട്‌ നിസ്‌കാരങ്ങളെ വിട്ടുപിരിക്കണം. (ബുജൈരിമി). എന്നാല്‍ സുബ്‌ഹിയുടെ സുന്നത്തിന്റെയും സുബ്‌ഹിയുടെയും ഇടയില്‍ ദുന്‍യവിയ്യായ സംസാരം കറാഹത്താണ്‌. (ബിഗ്‌യ 51). രണ്ട്‌ നിസ്‌കാരങ്ങള്‍ ചേര്‍ത്ത്‌ നിസ്‌കരിക്കുന്നതിനെ തൊട്ട്‌ നിരോധനം വന്നിട്ടുണ്ട്‌.(ജമല്‍).


No comments:

Post a Comment

ഇതു കൂടെ

more