Saturday, 14 December 2013

ശഅ്‌ബാന്‍ 15 ന്റെ രാവില്‍ മൂന്ന്‌ യാസീന്‍ ഓതുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയില്‍ നടന്നു പോരുന്നു. എന്തിനൊക്കെ വേണ്ടിയാണ്‌ മൂന്ന്‌ യാസീന്‍ ഓതേണ്ടത്‌?


ശഅ്‌ബാന്‍ 15 ന്റെ രാവില്‍ മൂന്ന്‌ യാസീന്‍ ഓതുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയില്‍ നടന്നു പോരുന്നു. എന്തിനൊക്കെ വേണ്ടിയാണ്‌ മൂന്ന്‌ യാസീന്‍ ഓതേണ്ടത്‌? പ്രാമാണികമായി വ്യക്തമാക്കാമോ?
                   ഇത്‌ഹാഫി (3/427) ല്‍ പറയുന്നു: ഒരു യാസീന്‍ അവന്റെയും അവനിഷ്‌ടപ്പെട്ടവരുടെയും ദീര്‍ഘായുസ്സിന്‌ വേണ്ടി, മറ്റൊന്ന്‌ ഭക്ഷണ വിശാലതക്ക്‌ വേണ്ടി, മറ്റൊന്ന്‌ അന്തിമഘട്ടം നന്നായി വിജയികളുടെ കൂട്ടത്തില്‍ പെടുന്നതിന്‌ വേണ്ടി. അബ്‌ദുല്‍ഗനിയ്യുന്നാബിലസിയുടെ ഫളാഇലുശ്ശുഹൂര്‍ 41 ല്‍ പറയുന്നു: ചില മശാഇഖുമാര്‍ പറയുന്നു: ``അന്നേ ദിവസം മൂന്ന്‌ യാസീന്‍ ഓതണം. ഒന്ന്‌ ദീര്‍ഘായുസ്സിന്‌, രണ്ട്‌ ബുദ്ധിമുട്ട്‌ ദൂരീകരിക്കാന്‍, മൂന്ന്‌ ജനങ്ങളെ തൊട്ട്‌ ഐശ്വര്യവാനാകാന്‍''. ഇതില്‍ പറഞ്ഞ അവസാന രണ്ടെണ്ണം മുമ്പ്‌ പറഞ്ഞതില്‍ പെടും. ഇത്‌ ഇശാ മഗ്‌രിബിന്റെ ഇടയില്‍ ചൊല്ലണമെന്നാണ്‌ ഇത്‌ഹാഫില്‍ കാണുന്നത്‌. എന്നാല്‍ പല നാടുകളിലും അസ്‌ര്‍ കഴിഞ്ഞാണ്‌ ചൊല്ലിവരാറുള്ളത്‌. 
ഈ ലോകത്ത്‌ ആരുടെയും മുന്നില്‍ തല കുനിക്കാതെ, കൈ നീട്ടാതെ, നല്ല രൂപത്തില്‍ കുറേ നാളുകള്‍ ജീവിക്കണമെന്നാണല്ലോ മനുഷ്യര്‍ സാധാരണ മോഹിക്കുന്നത്‌. അതോടൊപ്പം ഈമാന്‍ തെറ്റാതെ അന്തിമവിജയം ലഭിക്കണമെന്നും ഒരു വിശ്വാസി സാധാരണ ആഗ്രഹിക്കുന്നു. ഇതാണ്‌ ജീവിത ചുരുക്കം. പ്രസ്‌തുത മൂന്ന്‌ കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളത്‌ വ്യക്തമാണല്ലോ? 



No comments:

Post a Comment

ഇതു കൂടെ

more