Saturday 14 December 2013

വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനും എട്ടുകാലി വലയില്‍ നിന്ന്‌ വീട്‌ ശുദ്ധിയാക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?

വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനും എട്ടുകാലി വലയില്‍ നിന്ന്‌ വീട്‌ ശുദ്ധിയാക്കുന്നതിനും വല്ല അടിസ്ഥാനവുമുണ്ടോ?
                 വീടും മുറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്‌. നബി (സ്വ) പറയുന്നു: ``നിങ്ങള്‍ നിങ്ങളുടെ മുറ്റം വൃത്തിയാക്കുക. കാരണം യഹൂദികള്‍ അത്‌ വൃത്തിയാക്കുകയില്ല''. ഈ ഹദീസ്‌ ജാമിഉസ്സ്വഗീര്‍, മുഅ്‌ജമുല്‍ ഔസത്വ്‌, ഫൈളുല്‍ ഖദീര്‍, കന്‍സുല്‍ ഉമ്മാല്‍, മജ്‌മഉസ്സവാഇദ്‌ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്‌. വീട്‌മുറ്റം വൃത്തിയാക്കല്‍ യഹൂദികളോട്‌ എതിരാകുന്നതിന്‌ വേണ്ടിയാണെന്നും തിരുനബി (സ്വ) യുടെ കല്‍പനയാണെന്നും മേല്‍ഹദീസില്‍ നിന്ന്‌ വ്യക്തമാണ്‌. നികൃഷ്‌ട വസ്‌തുക്കളില്‍ നിന്ന്‌ മുറ്റം വൃത്തിയാക്കുന്നതിലൂടെ പൈശാചിക സാന്നിദ്ധ്യം ഇല്ലാതാക്കാനും കഴിയും. 
എട്ടുകാലി വല നീക്കം ചെയ്യാതെ ഒഴിച്ചിടുന്നത്‌ ദാരിദ്ര്യത്തിന്‌ കാരണമാകുമെന്ന്‌ ഇമാം അലി (റ) യെ തൊട്ട്‌ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിഷയം ബഹ്‌റുല്‍ മദീദ്‌, തഫ്‌സീറുല്‍ ഖുര്‍ത്വുബി, തഫ്‌സീറുന്നസഫി, ഫത്‌ഹുല്‍ ഖദീര്‍, മദാരിക്ക്‌, റൂഹുല്‍ ബയാന്‍, ഫൈളുല്‍ ഖദീര്‍ എന്നീ ഗ്രന്ഥങ്ങളില്‍ കാണാം. 

No comments:

Post a Comment

ഇതു കൂടെ

more